ഡബ്ലിന്‍ : ഡബ്ലിന്‍ ബ്ലാക്ക് റോക്ക് മേഖല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായ സോഷ്യല്‍ സ്‌പേസ് അയര്‍ലന്‍ഡ് പൊതു ജനങ്ങള്‍ക്കായി അടുക്കളത്തോട്ട പരിപാലന ശില്‍പശാലയും വിത്തുവിതരണവും സംഘടിപ്പിക്കുന്നു.
2022 ഏപ്രില്‍ 2 ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് സ്റ്റില്‍ഓര്‍ഗനിലുള്ള സെന്റ് ബ്രിജിഡ്‌സ് ഹാളിലാണ് പച്ചക്കറിത്തോട്ടം പരിപാലന ശില്‍പശാല സംഘടിപ്പിക്കുന്നത്.
യുദ്ധപശ്ചാത്തലത്തില്‍ അത്യാവശ്യ പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കാനും വര്‍ധിച്ചു വരുന്ന പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാനും യാര്‍ഡിലും, വീട്ടുവരാന്തകളിലും കൃഷി ചെയ്യാന്‍ സമൂഹത്തെ പ്രേരിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് സോഷ്യല്‍ സ്‌പേസ് അയര്‍ലന്‍ഡ് ഇത്തരമൊരു വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്.
വീട്ടുവളപ്പില്‍ പച്ചക്കറി തോട്ടം നിര്‍മിക്കുന്നതു വഴി ഒരു പരിധിവരെ ചിലവുകള്‍ കുറയ്ക്കുന്നതിനൊപ്പം ഫ്രഷ് പച്ചക്കറി ലഭ്യമാവുകയും ചെയ്യും.
പരിചയസമ്പന്നരായ കൃഷി വിദഗ്ദ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വിജ്ഞാനപ്രദവുമായ ഒരു സെഷനായിരിക്കുമിതെന്ന് അധികൃതര്‍ അറിയിച്ചു. പ്രസ്തുത ശില്പശാലയില്‍ പ്രവേശനം സൗജന്യമാണ്. കൂടാതെ ക്ലാസില്‍ പങ്കെടുക്കുന്ന ഓരോ കുടുംബത്തിനും പച്ചക്കറി വിത്തുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യും.
കൃഷിക്ക് ആവശ്യമുള്ള സ്ഥലം, മണ്ണ് എന്നിവ മനസ്സിലാക്കാനും വിവിധ തരത്തിലുള്ള വിത്തുകള്‍ എവിടെ എങ്ങനെ നടണമെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ വിദഗ്ധരില്‍ നിന്നും അറിയാനുള്ള അവസരം കൂടിയാണിത്.
വിത്ത് നട്ടതിനു ശേഷം അടുത്തഘട്ടമായ പറിച്ചുനടല്‍ കീടങ്ങളെ / സസ്യ രോഗങ്ങളെ പ്രതിരോധിക്കല്‍, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി വിളവ് പരമാവധിയാക്കുന്നത് ഉറപ്പാക്കാന്‍ ക്ലാസില്‍ പങ്കെടുക്കുക വഴി സാധ്യമാകും.
പച്ചക്കറി വിത്തുകള്‍ അടങ്ങിയ പാക്കറ്റുകള്‍ സൗജന്യമായി ലഭിക്കാന്‍ നിങ്ങളുടെ പേര് മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതിനായി 0899803562 എന്ന നമ്പറില്‍ WhatsApp/message ചെയ്യാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x


Comments are closed.