ഡബ്ലിന്‍: കേരള ഹൌസിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന വിവിധ സാംസ്‌കാരിക-വിനോദ പരിപാടികള്‍ക്ക് വീണ്ടും തുടക്കമാവുന്നു.
2010 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച പ്രതിവാര കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ചതോടെയാണ് നിര്‍ത്തി വയ്ക്കേണ്ടി വന്നത്.
മുതിര്‍ന്നവര്‍ക്കുള്ള എന്റെര്‍റ്റൈന്മെന്റും കുട്ടികള്‍ക്ക് ചെസ്സ് , മലയാള പഠനം എന്നിവക്കായി എല്ലാ ശനിയാഴ്ചകളിലുമാണ് കേരളാ ഹൗസിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിന്‍ മലയാളികള്‍ ഒന്നിച്ചു ചേര്‍ന്നിരുന്നത്.
കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 2 ന് (ഇന്ന് ) ഞായറാഴ്ച വൈകിട്ട് അഞ്ചര മുതല്‍ ഒന്‍പതര വരെ (5:30PM to 9:30PM ) താല കില്‍മാനാഗ് ഹാളില്‍ മുതിര്‍ന്നവര്‍ക്ക് മാത്രമായി വിവിധ എന്റെര്‍റ്റൈന്മെന്റ്‌റ് പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും അതെ സമയത്ത് തന്നെ തുടര്‍ന്ന് പോകുവാനുള്ള ഉദ്ദേശത്തോട് കൂടിയാണിത്.പ്ലെയിങ് കാര്‍ഡ്സ്, ചെസ്സ്, ക്യാരംസ് & ടേബിള്‍ ടെന്നീസ് തുടങ്ങിയ ഗെയിംസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മെബര്‍മാര്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്കായി അമ്പതു യൂറോ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെന്റ് അടക്കമുള്ള ചിലവുകള്‍ക്കായാണ് ഇവ വിനിയോഗിക്കുക.
ഏതാനം മാസങ്ങള്‍ക്ക് ശേഷം കുട്ടികള്‍ക്കായി ചെസ്സ്, ക്യാരംസ് , ടേബിള്‍ ടെന്നീസ് , മലയാളം ക്ലാസ് & ഡാന്‍സ് ക്ലാസ്സ് എന്നിവയും ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്നും,ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതിക്ഷിക്കുന്നതായും കേരളാ ഹൌസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ റോയി കുഞ്ചിലക്കാട്ട് അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.