head3
head1

ഡബ്ലിന് ആവേശമായി ഫുട്ബോള്‍മേള; കേരളാ ഹൗസ് ഓള്‍ അയര്‍ലണ്ട് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 6ന്

ഡബ്ലിന്‍: അയര്‍ണ്ടിലെ മലയാളികളുടെ ജനപ്രിയ ഉത്സവമായ കേരളാ ഹൗസ് കാര്‍ണിവല്‍ ഇത്തവണ ജൂണ്‍ 18നു ലൂക്കന്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടും. കാര്‍ണിവലിന്റെ മുന്നോടിയായി നടത്തപെടാറുള്ള മല്‍സരങ്ങള്‍ക്കായി മത്സരാത്ഥികളും കാണികളും വേദികളും ഒരുങ്ങി കഴിഞ്ഞു.

ഫുട്‌ബോള്‍ ലോകത്തെ ലോക രാജാക്കന്മാരെ കണ്ടുപിക്കാനുള്ള മത്സരം അങ്ങ് ഖത്തറില്‍ തുടങ്ങുന്നതിനും ഒരു പിടിമുന്നേ ഐറിഷ് മലയാളികളുടെ ഫുട്‌ബോള്‍ രാജാക്കമാരെ തേടിയുള്ള മത്സരം ഒരുക്കുകയാണ് കേരളാ ഹൗസ്.

കാര്‍ണിവലിന്റെ ഭാഗമായി വര്‍ഷാവര്‍ഷം നടത്തിവരുന്ന ഓള്‍ അയര്‍ലന്‍ഡ് ഫുട്‌ബോള്‍ മാമാങ്കം ഇത്തവണ ജൂണ്‍ 6 തിങ്കളാഴ്ച ബാങ്ക് ഹോളിഡേ ദിനത്തില്‍ Ashbourne GAA ക്ലബ്ബില്‍ വച്ച് നടക്കുന്നു.

കോവിഡ് കവര്‍ന്നെടുത്ത 2 വര്‍ഷത്തിനു ശേഷം ഫുട്‌ബോള്‍ ലഹരിയില്‍ ആറാടാന്‍ തയ്യാറായിരിക്കുന്ന അയര്‍ലന്‍ഡ് മലയാളികള്‍ക്കായി ചാമ്പ്യന്‍സ് കപ്പ് ആന്‍ഡ് മാസ്റ്റേഴ്സ് കപ്പ് എന്നിങ്ങനെ 2 വ്യത്യസ്ഥ വിഭാഗങ്ങളിലായി ടൂര്‍ണമെന്റുകള്‍ ആണ് മുതിര്‍ന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഇത്രയൂം പെട്ടെന്ന് താഴെ കാണുന്ന നമ്പറുകളില്‍ വിളിച്ചു രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സംഘടകര്‍ അറിയിച്ചു.

പവല്‍
+353 (87) 216 8440

ജോമറ്റ്
+353 (89) 247 9953

ബിജു
+353 (87) 170 1589

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.