നന്ദി പ്രിയജനമേ… കെ ബി സിയുടെ സലാം…
ബാങ്കിംഗ് ലൈസന്‍സ് ഏപ്രില്‍ 30ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന് തിരികെ നല്‍കും
ഡബ്ലിന്‍ : കെ ബി സി ബാങ്ക് അയര്‍ലന്‍ഡ് പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ബാങ്കിംഗ് ലൈസന്‍സ് ഏപ്രില്‍ 30ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന് തിരികെ നല്‍കും.ഇതോടെ ബാങ്ക് ഐറിഷ് വിപണിയില്‍ നിന്ന് പുറത്താകും.
അയര്‍ലണ്ട് വിടാനുള്ള തീരുമാനം മൂന്ന് വര്‍ഷം മുമ്പാണ് ബാങ്കെടുത്തത്. ലൈസന്‍സ് തിരികെ നല്‍കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി ലഭിച്ചതായി ബാങ്ക് സ്ഥിരീകരിച്ചു.ഇടപാടുകാരും പങ്കാളികളും പതിറ്റാണ്ടുകളായി നല്‍കിയ വിശ്വാസത്തിന് ബാങ്ക് നന്ദി അറിയിച്ചു.ജീവനക്കാര്‍ നല്‍കിയ പൂര്‍ണ്ണ പിന്തുണയ്ക്കും ബാങ്ക് നന്ദി പറഞ്ഞു.
പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കിലും ഉപഭോക്താക്കളെ സഹായിക്കുന്നതിന് സംവിധാനമുണ്ടാകുമെന്ന് കെ ബി സി ബാങ്ക് പറഞ്ഞു.എന്‍ വി ഡബ്ലിന്‍ ബ്രാഞ്ചില്‍ലെ ജീവനക്കാര്‍ കസ്റ്റമേഴ്സിന്റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കും.
1973ലാണ് ഐറിഷ് ഇന്റര്‍കോണ്ടിനെന്റല്‍ ബാങ്കായി കെ ബി സി ബാങ്ക് അയര്‍ലണ്ട് സ്ഥാപിതമായത്. അഞ്ച് വര്‍ഷത്തിന് ശേഷം കെ ബി സി ബാങ്ക് ബിസിനസില്‍ 75% ഓഹരി വാങ്ങി. 30 വര്‍ഷത്തിന് ശേഷമാണ് അത് കെ ബി സി ബാങ്ക് അയര്‍ലണ്ടായി മാറിയത്.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ നാള്‍ വഴികള്‍
യൂറോപ്യന്‍ ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി 2021 ഏപ്രിലിലാണ് അയര്‍ലണ്ട് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.തുടര്‍ന്ന് ഒക്ടോബറില്‍ കെ ബി സി ഭൂരിപക്ഷം പെര്‍ഫോമിംഗ് ലോണ്‍ ആസ്തികളും ഡെപ്പോസിറ്റ് ബുക്കും ബാങ്ക് ഓഫ് അയര്‍ലണ്ടിന് വില്‍ക്കാന്‍ കരാറുണ്ടാക്കി.നോണ്‍ പെര്‍ഫോമിംഗ് മോര്‍ട്ട്ഗേജുകളുടെ പോര്‍ട്ട്ഫോളിയോയും അവര്‍ ഏറ്റെടുത്തു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കെ ബി സി ബാങ്ക് വില്‍പ്പന പൂര്‍ത്തിയാക്കി.ഓഗസ്റ്റില്‍ ബാങ്ക് അതിന്റെ അവശേഷിക്കുന്ന ബ്രാഞ്ചും ഹബ്ബും ഓണ്‍ലൈന്‍ ബാങ്കിംഗ് ആപ്പ് സര്‍വ്വീസുകളും നിര്‍ത്തി.
2023 ഡിസംബറില്‍ അതിന്റെ ശേഷിക്കുന്ന ആസ്തികളും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ബാധ്യതകളും ബാങ്ക് അതിന്റെ എന്‍വി ഡബ്ലിന്‍ ബ്രാഞ്ചിലേക്ക് കൈമാറി.
ഇനി കെ ബി സിയില്ല
തിരിച്ചറിഞ്ഞതും അറിയപ്പെട്ടതുമായ എല്ലാ ഉപഭോക്താക്കളുടെയും റെഗുലേറ്ററി ക്ലെയിമുകളും ബാധ്യതകളും എന്‍വി ഡബ്ലിന്‍ ബ്രാഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.എന്‍ വി ഡബ്ലിന്‍ ബ്രാഞ്ചിന് ബെല്‍ജിയത്തിലെ നാഷണല്‍ ബാങ്ക് ഓഫ് ബെല്‍ജിയത്തിന്റെ ലൈസന്‍സുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ നിയന്ത്രണവുമുണ്ടാകും.2024 ഫെബ്രുവരി എട്ടിന് ബാങ്കിനെ അയര്‍ലണ്ട് എക്‌സിക്കണ്‍ ഡി എ സി എന്ന് പുനര്‍നാമകരണം ചെയ്തു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.