കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗ്ലൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ, റവന്യൂ മന്ത്രി ആ അശോകയും പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത്, അഡിഷണല്‍ കമ്മിഷണര്‍മാര്‍ സോമുന്ദു മുഖര്‍ജി, മുരുഗന്‍ എന്നിവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
കന്നഡ സിനിമയിലെ എക്കാലത്തെയും മികച്ച താരമായിരുന്ന രാജ്കുമാറിന്റെ മകനാണ് പുനീത്. മുപ്പതോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. 1985ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ പുനീത്, ബെട്ടാഡു ഹൂവി എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. 2002ല്‍ അപ്പു എന്ന കന്നഡ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.
അഭി, വീര കന്നാഡിഗ, അരസു, രാം, ഹുഡുഗാരു, അഞ്ചാനി പുത്ര എന്നിവയാണ് താരത്തിന്റെ ഹിറ്റ് സിനിമകള്‍. യുവര്‍ത്താന എന്ന സിനിമയാണ് താരത്തിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.