head1
head3

തെയ്യം കലാകാരന്റെ കഥ പറയുന്ന കാൽച്ചിലമ്പ് പ്രേക്ഷകരിലെത്തി

എം.ടി അന്നൂറിന്റെ സംവിധാനത്തില്‍ വിനീത്, സായ് കുമാര്‍, സംവൃത സുനില്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന “കാല്‍ച്ചിലമ്പ്”, ‘ആക്ഷന്‍ പ്രൈമിലൂടെ’ ഒ.ടി.ടി റീലിസായി ആഗസ്റ്റ് 20ന് പ്രേക്ഷകരിലെത്തി.

പത്ത് വര്‍ഷത്തോളം മുടങ്ങികിടന്ന ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത്. എം.സുകുമാര്‍ജിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉത്പല്‍ വി നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെതാണ് സംഗീതം.

കണ്ണനെന്ന തെയ്യം കലാകാരന്റെ ജീവിതമാണ് കാല്‍ച്ചിലമ്പിന്റെ ഇതിവൃത്തം. ജാതീയത പോലെയുള്ള പ്രസക്തമായ സാമൂഹിക വിഷയങ്ങള്‍ ഈ ചിത്രത്തില്‍ ചര്‍ച്ച ചെയുന്നു.

Comments are closed.