head3
head1

ഇന്ത്യന്‍ കമ്പനി ജസ്പേ ഡബ്ലിനില്‍ ഓഫീസ് തുറക്കുന്നു

ഡബ്ലിന്‍ : എന്റര്‍പ്രൈസുകള്‍ക്കും ബാങ്കുകള്‍ക്കും ന്യൂ ജെന്‍ പേമെന്റ് സൊല്യൂഷനുകള്‍ നല്‍കുന്ന ഇന്ത്യന്‍ കമ്പനി ജസ്പേ ഡബ്ലിനില്‍ ഓഫീസ് തുറക്കുന്നു. 30ലേറെ പേര്‍ക്ക് തൊഴിലും കമ്പനി നല്‍കുമെന്ന് കമ്പനി അറിയിച്ചു.

അന്താരാഷ്ട്ര വിപുലീകരണത്തിലെ സുപ്രധാന നാഴികക്കല്ലും യൂറോപ്യന്‍ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതുമാണ് ഡബ്ലിന്‍ ഓഫീസെന്ന് കമ്പനി പറയുന്നു.ഐ ഡി എ അയര്‍ലണ്ടിന്റെ പിന്തുണയോടെയാണ് കമ്പനി വിപുലീകരണം നടത്തുന്നത്.

ബങ്കളൂരാണ് ജസ്പേയുടെ ആസ്ഥാനം. ദിവസവും 175 മില്യണിലധികം ഇടപാടുകളാണ് കമ്പനി പ്രോസസ്സ് ചെയ്യുന്നത്. 99.999% വിശ്വാസ്യതയുമുണ്ട്. 670 ബില്യണിലധികം ഡോളറിന്റെ മൂല്യമുള്ള ഇടപാടുകളാണ് വര്‍ഷത്തില്‍ കമ്പനി നടത്തുന്നതെന്ന് കമ്പനിയുടെ സി ഒ ഒ ശീതള്‍ ലാല്‍വാനി പറഞ്ഞു.

ജസ്പേയെ അയര്‍ലണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ ഡി എ അയര്‍ലണ്ട് സി ഇ ഒ മീഹോള്‍ ലോഹന്‍ പറഞ്ഞു.ഇന്ത്യന്‍, പാന്‍-ഏഷ്യന്‍ ആസ്ഥാനമായ കമ്പനികള്‍ക്ക് യൂറോപ്പിലേക്ക് ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള പ്രധാന ലൊക്കേഷനായി അയര്‍ലണ്ട് മാറുകയാണ്. ഇത്തരമൊരു ശക്തമായ വിശ്വാസം വളര്‍ത്തുന്നതിനാണ് ഐ ഡി എ ശ്രമിക്കുന്നതെന്നും ലോഹന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.