ഡബ്ലിന് :അയര്‍ലണ്ടിലെ വീടുകളുടെ വില എട്ടുവര്‍ഷത്തിനുള്ളില്‍ 95.4% വര്‍ധിച്ചതായി സി.എസ്. ഒയുടെ വെളിപ്പെടുത്തല്‍ . 2013ലെ ഏറ്റവും താഴ്ന്ന പോയിന്റില്‍ നിന്നാണ് ഈ കുതിപ്പ് രേഖപ്പെടുത്തിയത്.പഴയ വീടുകളെന്നോ പുതിയ വീടുകളെന്നോ ഭേദമില്ലാതെ വില കൂടിയെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
ജൂണില്‍ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില 6.9% ഉയര്‍ന്നെന്ന് സി.എസ്.ഒ പറയുന്നു.മെയ് മാസത്തില്‍ ഇത് 5.4% ആയിരുന്നു.ഡബ്ലിനിലേക്കാള്‍ വില വര്‍ധന മറ്റ് കൗണ്ടികളിലുണ്ടായെന്നും കണക്കുകള്‍ പറയുന്നു. ഡബ്ലിനില്‍ 6.4%വും പുറത്ത് 7.4%വുമാണ് ഉയര്‍ന്നത്. ഡബ്ലിനില്‍, വീടുകളുടെ വിലയില്‍ 7.4% വര്‍ദ്ധനവാണുണ്ടായത്. അതേസമയം അപ്പാര്‍ട്ടുമെന്റുകളുടെ വില 2.1% ഉയര്‍ന്നു.
ഡബ്ലിന് പുറത്തെ കൗണ്ടികളില്‍ വീടുകളുടെ വിലയില്‍ 6.8%വും അപ്പാര്‍ട്ട്മെന്റുകളുടേതില്‍ 15.2%വും വര്‍ദ്ധനവുണ്ടായി.ദേശീയതലത്തില്‍ നോക്കുമ്പോള്‍ 2007ലെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 12.3% താഴെയാണ് ഇപ്പോഴും വിലയെന്നതാണ് ആശ്വാസം’!
പുതിയ-പഴയ വീടുകള്‍
പുതിയതും നിലവിലുള്ളതുമായ വീടുകള്‍ തമ്മിലുള്ള വിലയിലെ അന്തരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും സിഎസ്ഒ പ്രസിദ്ധീകരിച്ചു.2021 ന്റെ രണ്ടാം പാദത്തില്‍ പുതിയ വീടുകളുടെ വില 2020നെ അപേക്ഷിച്ച് 2.2% വര്‍ദ്ധിച്ചു. ആദ്യ പാദത്തില്‍ 2.5% വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്.കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പഴയ വീടുകളുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായി.വില 6.7%മാണ് ഉയര്‍ന്നത്.ആദ്യ പാദത്തില്‍ 3.2%മാത്രമായിരുന്നു.
ജൂണില്‍ 3,473പര്‍ച്ചേസുകള്‍
ജൂണില്‍ വീടുകളുടെ വില്‍പ്പനയിലും വര്‍ധനവുണ്ടായി.മൊത്തം 1.1 ബില്യണ്‍ യൂറോയുടെ ഇടപാടുകളാണ് നടന്നത്. റവന്യൂവില്‍ മൊത്തം 3,473പര്‍ച്ചേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷം ജൂണിലേതിനെക്കാള്‍ 53.1% കൂടുതലാണിത്.മെയ് മാസത്തിലേതിനേക്കാള്‍ 8.3% കുടുതല്‍ ഇടപാടുകളും ജൂണില്‍ നടന്നു. മെയ് മാസത്തിലെ ഇടപാടുകളില്‍ 85%വും പഴയ വീടുകളായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു. ജൂണ്‍ വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തവയില്‍ 32.2%വും ആദ്യവാങ്ങലുകാരാണ്.മുന്‍ ഉടമസ്ഥരും ഒക്യുപയേഴ്സുമാണ് 53.6%വും.നിക്ഷേപകരും പൊതുസ്ഥാപനങ്ങളും 14.2%മാണ്.
ഡബ്ലിനിലും വില … പുറത്തും വില...
വീടുകളുടെ ദേശീയ ശരാശരി വില 265,000 യൂറോയായിരുന്നു. ഡബ്ലിനില്‍ ഇത് 395,000 യൂറോയാണ്. ഡബ്ലിനിനുള്ളില്‍, ശരാശരി വില ഡണ്‍ലേരിയില്‍ 555,000 യൂറോയും ഫിംഗലില്‍ 360,000 യൂറോയുമാണ്.ഡബ്ലിന് പുറത്ത്, ശരാശരി വില വിക്ലോയില്‍ 365,000 യൂറോയാണ്. ലെയ്ട്രിമിലും ലോംഗ്ഫോര്‍ഡിലും 120,000 യൂറോയായിരുന്നു.
ചെലവേറിയ അഞ്ച് സ്ഥലങ്ങളും ഡബ്ലിനില്‍
ഏയ്ര്‌കോഡ് കണക്കനുസരിച്ച് ഏറ്റവും വിലയേറിയ അഞ്ച് സ്ഥലങ്ങളും ഡബ്ലിനിലാണ്.എ94 ബ്ലാക്ക്‌റോക്കിലാണ് 6,35,095 യൂറോയാണ് ഏറ്റവും ഉയര്‍ന്ന വില.ഡി 10 ഡബ്ലിന്‍ 10ല്‍ നാഷണല്‍ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കായ 240,000 യൂറോയും രേഖപ്പെടുത്തി.ഡബ്ലിന് പുറത്ത്, ഏറ്റവും ചെലവേറിയ ഏയ്ര്‌കോഡ് എ63 ഗ്രേസ്റ്റോണ്‍സിലായിരുന്നു. ശരാശരി വില 495,000 യൂറോയായിരുന്നു.ഏറ്റവും വില കുറഞ്ഞത് കമ്പനി റോസ്‌കോമണിലെ എ45 കാസിലീരിയയിലാണ്. ഇവിടെ 87,000 യൂറോയായിരുന്നു വില.
പുതിയ വീടുകളും മിതമായ വിലയുമാണ് വിപണിയുടെ ആവശ്യമെന്ന് ബ്രോക്കേഴ്സ് അയര്‍ലണ്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ റേച്ചല്‍ മക്ഗവേണ്‍ പറഞ്ഞു.യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാക്രോപ്രൂഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജ് നിയമങ്ങളില്‍ കൂടുതല്‍ മാറ്റം വരുത്തണമെന്ന് ബ്രോക്കേഴ്സ് അയര്‍ലണ്ട് സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.