കൊച്ചി : ദിലീഷ് പോത്തന്‍-ഫഹദ് ഫസില്‍ ചിത്രം ജോജിയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ബാഴ്‌സലോണ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായാണ് ‘ജോജി’യെ തിരഞ്ഞെടുത്തത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ റിലീസിനെത്തിയ ‘ജോജി’ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചത്. ദേശീയ രാജ്യാന്തരതലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
ജോജിക്കു ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തര പുരസ്‌കാരമാണിത്. നേരത്തെ വെഗാസ് മൂവി അവാര്‍ഡ്‌സില്‍ മികച്ച നരേറ്റിവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ‘ജോജി’ സ്വന്തമാക്കിയിരുന്നു. സംവിധായകന്‍ ദിലീഷ് പോത്തനാണ് ഫേയ്‌സ്ബുക്കിലൂടെ ഈ സന്തോഷവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്.
മാക്ബത്ത് എന്ന ഷേക്‌സ്പിയര്‍ നാടകത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ സിനിമയുടെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഫഹദ് ഫാസില്‍, ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ, ജോജി മുണ്ടക്കയം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.