head3
head1

ജോണ്‍ എബ്രഹാം ട്രിപ്പിള്‍ റോളില്‍; ‘സത്യമേവ ജയതേ 2’ ട്രെയിലര്‍ പുറത്ത്

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നായകനാകുന്ന ‘സത്യമേവ ജയതേ 2’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മിലാപ് സവേരി തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളായാണ് ജോണ്‍ എബ്രഹാം എത്തുന്നത്. പൊലീസുകാരനും കൃഷിക്കാരനും രാഷ്ട്രീയക്കാരനുമൊക്കെയായി വ്യത്യസ്ത വേഷങ്ങളില്‍ ജോണിനെ കാണാം.

മൂന്നേകാല്‍ മിനിറ്റിലേറെയുള്ളതാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍. വന്‍ ആക്ഷന്‍ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ഇതിനകം രണ്ട് കോടിയിലേറെ കാഴ്ചക്കാരെ ട്രെയിലര്‍ സ്വന്തമാക്കി കഴിഞ്ഞു. അടുത്തിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായ കര്‍ഷകരുടെ മഹാസമരം ഉള്‍പ്പെടെ ചിത്രത്തില്‍ വിഷമാകുന്നുണ്ടെന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്.

ടി സീരീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിവ്യ ഖോസ്‌ലെ, രാജീവ് പിള്ള, ഹര്‍ഷ ഛായ, അനുപ സോണി, സഹില്‍ വൈദ്, നോറ ഫതേഹി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഡുഡ്‌ലെ ആണ് ഛായാഗ്രാഹണം. സഞ്‌ജോയ് ചൗധരി സംഗീത സംവിധാന നിര്‍വ്വഹിക്കുന്നു. നവംബര്‍ 25ന് ചിത്രം തീയേറ്ററുകലില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.