ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും പഴക്കമേറിയ ടൂര്‍ കമ്പനിയായ ജോ വാല്‍ഷ് ടൂര്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ടൂര്‍ ഓപ്പറേറ്റര്‍മാരായും,ട്രാവല്‍ ഏജന്റായും കഴിഞ്ഞ 50 വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു വന്നജോ വാല്‍ഷ് ടൂര്‍സിന്റെ അടച്ചു പൂട്ടല്‍ വാര്‍ത്ത അമ്പരപ്പോടെയാണ് ആയിരക്കണക്കായ ഇടപാടുകാര്‍ ശ്രവിച്ചത്.
ജോ വാള്‍ഷ് ടൂര്‌സ് ഉള്‍പ്പെടെ പത്ത് വ്യത്യസ്ത ബ്രാന്‍ഡ് നാമങ്ങളില്‍ വ്യാപാരം നടത്തുന്ന ജോ വാല്‍ഷ് പില്‍ഗ്രിം ടൂര്‍സ് ലിമിറ്റഡിന് ഉപഭോക്താക്കളോടുള്ള കടമ നിറവേറ്റാന്‍ കഴിയുന്നില്ലെന്നും വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയാണെന്നും കമ്മീഷന്‍ ഫോര്‍ ഏവിയേഷന്‍ റെഗുലേഷന്‍ (സിഎആര്‍) പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് -19 കാരണം ഇടപാടുകാരുടെഅവധിക്കാല ബുക്കിംഗ് റദ്ദാക്കിയിട്ടുണ്ടെങ്കില്‍, ജോ വാല്‍ഷ് പില്‍ഗ്രിം ടൂര്‍സ് ലിമിറ്റഡില്‍ നിന്ന്റീഫണ്ട്ലഭിച്ചിട്ടില്ലെങ്കില്‍ ക്രെഡിറ്റ് നോട്ട് സ്‌കീംവഴി അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
പാന്‍ഡെമിക്കിന് മുമ്പ്, യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ കമ്പനിക്ക് ഓഫീസുകളുണ്ടായിരുന്നു, നൂറിലധികം ആളുകള്‍ക്ക് ജോലി നല്‍കിയിരുന്നു, എന്നാല്‍ നിലവില്‍ 25 സ്റ്റാഫുകളെ കമ്പനിയ്ക്കുള്ളു.
അള്‍സ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയിലും പിന്നീട് തോമസ് കുക്കിനൊപ്പം ലണ്ടനിലും ജോലിചെയ്തതിരുന്ന ഡൌണ്‍ സ്വദേശിയായ ജോ വാല്‍ഷ് 1961 ലാണ് ജോ വാല്‍ഷ് ടൂര്‍സ് സ്ഥാപിച്ചത് .
അഫോര്‍ഡബിള്‍ പില്‍ഗ്രിം പാക്കേജുകള്‍ അവതരിപ്പിച്ചു കൊണ്ട് ഐറിഷ് മാര്‍ക്കറ്റില്‍ ഐറിഷുകാരെ ‘ഹോളി ഡേ’ സംസ്‌കാരത്തിലേയ്ക്ക് നയിച്ചതില്‍ജോ വാല്‍ഷ് ടൂര്‍സ് മഹത്തായ പങ്കു വഹിച്ചിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക 
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz 


 
			 
						
Comments are closed.