head1
head3

ഫ്ലൂസി 2023 : ഇറ്റലിക്ക് ഈ വർഷം വേണ്ടത് 82,705 വിദേശ തൊഴിലാളികളെന്ന് സർക്കാർ

റോം : ഈ വർഷം ഇറ്റലിയിൽ ജോലിക്ക് പ്രവേശിക്കാൻ കഴിയുന്ന വിദേശ തൊഴിലാളികളുടെ ക്വാട്ട നിശ്ചയിച്ച് സർക്കാർ. 2022 ഡിസംബർ 29-ലെ DPCM പ്രകാരമാണ് ഫ്ലൂസി 2023 പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

ഈ വർഷം പല ജോലികൾക്കായി ഇറ്റലിയിൽ 82,705 ആളുകളെ വേണമെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ, അതിൽ 44,000 തൊഴിലുകൾ സീസണൽ ജോലിക്കൾക്കാണ് നീക്കിവച്ചിരിക്കുന്നത്.

നോൺ-സീസണൽ, സ്വയം തൊഴിൽ മേഖലകളിലേക്ക് 38,705 ആളുകളെ ഇറ്റലി ഈ വർഷം റിക്രൂട്ട് ചെയ്യും, അതിൽ ഭൂരിഭാഗവും (30,105 തൊഴിലുകൾ) ട്രാൻസ്‌പോർട്ട് മേഖല , നിർമ്മാണം, ടൂറിസം-ഹോട്ടൽ മേഖലകളിലെ നോൺ-സീസണൽ സബോർഡിനേറ്റ് ജോലികൾക്കുള്ള എൻട്രികൾക്കായി നീക്കിവച്ചിരിക്കുന്നു.കൂടാതെ മെക്കാനിക്സ്, ടെലികമ്മ്യൂണിക്കേഷൻസ്, ഭക്ഷണ നിർമ്മാണം, കപ്പൽ നിർമ്മാണ മേഖലകളിലേക്കും വിദേശികളെ ജോലിക്കായി ഇറ്റലി റിക്രൂട്ട് ചെയ്യും.

എല്ലാ അപേക്ഷകളും 2023 മാർച്ച് 27 മുതൽ, ഓൺലൈനായി സ്വീകരിക്കും.മുപ്പത് ദിവസത്തിനുള്ളിൽ വിസ സംബന്ധിച്ച തീരുമാനത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.ഓൺ ലൈൻ പരിശോധനകൾക്ക് ശേഷം അറുപത് ദിവസങ്ങൾക്കുള്ളിൽ ഇറ്റലിയിൽ ജോലിയ്‌ക്കെത്താവുന്ന വിധമാണ് പുതിയ പദ്ധതിയിൽ മാറ്റങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.

വിദഗ്‌ദ വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരം നൽകാനുള്ള അവസരമാണ് പുതിയ നയത്തിലൂടെ വ്യക്തമാക്കുന്നത്. ഇറ്റലിയിൽ അനധികൃതമായോ,വിദ്യാർത്ഥിയായോ നിലവിൽ എത്തിയിട്ടുള്ളവർക്ക് 2023 ഫ്ലൂസിയിലും അപേക്ഷിക്കാൻ സാധിക്കും.അപേക്ഷ അംഗീകരിച്ചെങ്കിൽ നാട്ടിലേയ്ക്ക് മടങ്ങി അവർക്ക് വീണ്ടും ഇറ്റലിയിൽ പ്രവേശിച്ച് ജോലിയിൽ പ്രവേശിക്കാനാവും.

പുതിയ മാറ്റം വിദേശ തൊഴിലാളികൾക്ക് തിരിച്ചടിയോ…?

എല്ലാ വർഷവും ഇറ്റലി ഇത്തരത്തിൽ ആളുകളെ സീസണൽ ജോലികൾക്കായി റിക്രൂട്ട് ചെയ്യാറുണ്ട്.എന്നാൽ മെലോണി സർക്കാർ അധികാരത്തിൽ വന്നശേഷം പുറത്തിറക്കിയ ഉത്തരവിൽ ( 2023 -ലെ Decreto Flussi ഡിക്രി) ഒരു മാറ്റമുണ്ട്.

അതായത് ഇറ്റലിയിലെ ഒരു തൊഴിലുടമ വിദേശ ജോലിക്കാരനെ നിയമിക്കാൻ ഒരുങ്ങും മുമ്പ്, കമ്പനി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംപ്ലോയിമെന്റിൽ പ്രസ്തുത ജോലി ചെയ്യാൻ തയ്യാറുള്ള മറ്റ് തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ഇവരെ പരിഗണിച്ചതിന് ശേഷമേ വിദേശീയരായ തൊഴിലാളികളെ പരിഗണിക്കാവു എന്നാണ് ദേശീയ വാദിയായ മെലോണി സർക്കാരിന്റെ നയം.

തൊഴിലുടമയ്ക്ക് എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്തവരെ അവഗണിക്കാൻ കഴിയുമോ..?

താഴെ പറയുന്ന കാരണങ്ങളാൽ തൊഴിലുടമയ്ക്ക് എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്തവരെ അവഗണിക്കാൻ സാധിക്കും.

1 ) തൊഴിലുടമ സമർപ്പിച്ച അപേക്ഷയ്ക്ക് എംപ്ലോയ്‌മെന്റ് പതിനഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ മറുപടി നൽകുന്നില്ലെങ്കിൽ

2 ) എംപ്ലോയ്‌മെന്റ് നിർദ്ദേശിച്ച തൊഴിലാളി തൊഴിലുടമ വാഗ്ദാനം ചെയ്യുന്ന ജോലിക്ക് അനുയോജ്യനല്ലെങ്കിൽ.

3) ന്യായമായ കാരണമില്ലാതെ ഇരുപത് പ്രവൃത്തി ദിവസങ്ങൾക്ക് ശേഷവും തൊഴിലാളി സെലക്ഷൻ അഭിമുഖത്തിന് ഹാജരായില്ലെങ്കിൽ.

മേൽപ്പറഞ്ഞ സാഹചര്യങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നത് തൊഴിൽ അംഗീകാരത്തിനായുള്ള അപേക്ഷയിൽ തൊഴിലുടമ അറ്റാച്ചുചെയ്യേണ്ടതുണ്ട്.

സീസണൽ തൊഴിലാളികൾക്കും വിദേശത്ത് പരിശീലനം ലഭിച്ച തൊഴിലാളികൾക്കും ഇത്തരത്തിൽ പരിശോധന ആവശ്യമില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്

പുതിയ മാറ്റങ്ങളെ കുറിച്ചും അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ ഇവിടെ കാണാം..

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni<

Comments are closed.