head3
head1

ഐറിഷ് പ്രസിഡണ്ടിന്റെ നായ ‘അന്തരിച്ചാല്‍’ അതും വാര്‍ത്ത!

ഡബ്ലിന്‍ : ഐറിഷ് പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിന്റെ പ്രിയപ്പെട്ട നായ ‘സിയോഡ ‘അന്തരിച്ച’.തും വാര്‍ത്തയായി. പ്രസിഡന്റിന്റെ വാര്‍ത്താക്കുറിപ്പിലൂടെയാണ് ‘ദു:ഖകരമായ’ ഈ വാര്‍ത്ത ലോകത്തെയറിയിച്ചത് !

‘പ്രസിഡന്റിന്റെ പ്രിയപ്പെട്ട നായ സിയോഡ ഒരു ചെറിയ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചുവെന്ന വിവരം സങ്കടത്തോടെ അറിയിക്കട്ടെ’ എന്നായിരുന്നു വാര്‍ത്താകുറിപ്പ്. ഹിഗ്ഗിന്‍സിന്റെയും നായയുടെയും ഫോട്ടോയും ഒപ്പമുണ്ടായിരുന്നു.

ബര്‍ണീസ് പര്‍വത നായ്ക്കളായ ബ്രൂഡും സിയോഡയുമായിരുന്നു ഇദ്ദേഹത്തിന്റെ സന്തത ‘സഹചാരികള്‍’.ഇവരൊഴിഞ്ഞ് പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നില്ല.

ഔദ്യോഗിക പരിപാടികളില്‍പ്പോലും ഇവര്‍ നിറഞ്ഞ സാന്നിധ്യമായി.പലപ്പോഴും ഈ ‘രോമക്കുട്ടികള്‍’ ആളുകളുടെ ഹൃദയം കവര്‍ന്നു.പ്രസിഡന്റിന്റെ വസതിയിലെത്തിയ ഇംഗ്ലീഷ് രാജകുടുംബാംഗങ്ങളായ മേഗന്‍, ഹാരി, വില്യം, കേറ്റ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ബ്രൂഡു ന്റെയും സിയോഡയുയുടെയും സ്നേഹം നേരില്‍ക്കണ്ടവരാണ്..

കുറച്ചുകാലമായി സിയോഡ രോഗിയായിരുന്നു.ഇടയ്ക്ക് അവളുടെ കൈയില്‍ ഒരു ശസ്ത്രക്രിയയും നടത്തിയിരുന്നു.ഇതാദ്യമായല്ല പ്രസിഡന്റിന് തന്റെ രണ്ട് കൂട്ടു നായ്ക്കളില്‍ ഒന്ന് നഷ്ടപ്പെടുന്നത്.2018 ല്‍ ഷാഡോയും അന്തരിച്ചിരുന്നു.

അഭിമുഖങ്ങളിലും മറ്റും പ്രസിഡന്റ് ഹിഗ്ഗിന്‍സ് തന്റെ വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് എപ്പോഴും അഭിമാനത്തോടെയായിരുന്നു സംസാരിച്ചിരുന്നത്.

‘നായകള്‍ നല്ല സുഹൃത്തുക്കളാണ്.കുട്ടികള്‍ക്ക് പോലും അവയെ പേടിക്കേണ്ടതില്ല.എന്റെ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പം നായകള്‍ ഉണ്ടായിരുന്നു.നല്ല മനോഹരമായ നായകള്‍ ആണവ .’ അടുത്തിടെ നല്‍കിയ റേഡിയോ അഭിമുഖത്തില്‍ പ്രസിഡന്റ് വെളിപ്പെടുത്തി.

അയര്‍ലണ്ടിലെ പ്രമുഖ പത്രങ്ങളെല്ലാം പ്രസിഡണ്ടിന്റെ നായയുടെ ചരമ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.