ബ്രസ്സല്‍സ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ അയര്‍ലണ്ട് ഒന്നാം സ്ഥാനത്ത്. 2025ലെ നോമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് സൂചികയുടെ റാങ്കിംഗിലാണ് അയര്‍ലണ്ടിന്റെ പാസ്‌പോര്‍ട്ട് മുമ്പനായത്.ഇതാദ്യമായാണ് ലോകത്തിലെ 199 രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ടുകളെ പിന്നിലാക്കുന്നത്.
പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളില്‍ പോലും അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഇല്ലെന്നതും ശ്രദ്ധേയമായി. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്കിംഗും കുറഞ്ഞു. ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടാണ് പാകിസ്ഥാന്റേതെന്നും പട്ടിക വെളിപ്പെടുത്തുന്നു.ടാക്സ് ആന്‍ഡ് എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയാണ് നോമാഡ് ക്യാപിറ്റലിസ്റ്റ്.
109 എന്ന സ്‌കോര്‍ നേടിയാണ് അയര്‍ലണ്ട് ഒന്നാം സ്ഥാനത്തെത്തിയത്.കഴിഞ്ഞ വര്‍ഷം സ്വിറ്റ്‌സര്‍ലന്റിനായിരുന്നു ലീഡ്.2020ല്‍ ലക്സംബര്‍ഗ്, സ്വീഡന്‍ എന്നിവയ്ക്കൊപ്പം അയര്‍ലണ്ട് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. അന്താരാഷ്ട്ര പ്രശസ്തി, ബിസിനസ് സൗഹൃദ നികുതി നയങ്ങള്‍, മൊത്തത്തിലുള്ള സിറ്റിസണ്‍ ഫ്ളക്സിബിലിറ്റി എന്നിവയാണ് അയര്‍ലന്റിനെ റാങ്കിംഗില്‍ മുന്നിലെത്തിച്ചത്.
ഈ പട്ടികയില്‍ അമേരിക്ക 45ാം സ്ഥാനത്താണ്.സാന്‍ മറിനോയും ഒപ്പമുണ്ട്.അതേസമയം, ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ പാകിസ്ഥാനാണ് ഏറ്റവും താഴെയുള്ളത്.ഇറാഖ്, എറിത്രിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് 195 മുതല്‍ 198 വരെയുള്ള റാങ്കുകാര്‍.
ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ ലോകത്തിലെ ആദ്യത്തെ 10 രാജ്യങ്ങള്‍, (സ്‌കോര്‍ ബ്രായ്ക്കറ്റില്‍)- സ്വിറ്റ്‌സര്‍ലന്‍ഡ് (2), ഗ്രീസ് (2), പോര്‍ച്ചുഗല്‍ (4 ), മാള്‍ട്ട (5), ഇറ്റലി (5), ലക്സംബര്‍ഗ് (7), ഫിന്‍ലാന്‍ഡ് (7), നോര്‍വേ (7), യു എ ഇ (10), ന്യൂസിലാന്‍ഡ് (10), ഐസ്ലാന്‍ഡ് (10).
ഈ പട്ടികയില്‍ അമേരിക്ക 45ാം സ്ഥാനത്താണ്.സാന്‍ മറിനോയും ഒപ്പമുണ്ട്. അതേസമയം, ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ പാകിസ്ഥാന്‍ ഏറ്റവും താഴെയാണ്.ഇറാഖ്, എറിത്രിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് 195 മുതല്‍ 199 വരെയുള്ള റാങ്കിംഗ് പട്ടികയിലുള്ളത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ഇന്ത്യ ഈ പട്ടികയില്‍ കൊമോറോസിനൊപ്പം ഇന്ത്യ 148ാം സ്ഥാനത്താണ് (47.5 സ്‌കോര്‍). കഴിഞ്ഞ വര്‍ഷം മൊസാംബിക്കിനൊപ്പം 147ാം സ്ഥാനത്തായിരുന്നു ഇന്ത്യ.ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യ 80ാം സ്ഥാനത്ത് നിന്ന് 85ലെത്തിയിരുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐ എ ടി എ) ഡാറ്റയെ ആശ്രയിച്ചുള്ളതാണ് 19 വര്‍ഷം പഴക്കമുള്ള ഈ സൂചിക.
റാങ്കിംഗ് ഇങ്ങനെ :
വിസ രഹിത യാത്രാ ശേഷിയെ മാത്രം അടിസ്ഥാനമാക്കുന്ന മറ്റ് റാങ്കിംഗുകളില്‍ നിന്ന് വ്യത്യസ്തമാണ് നോമാഡ് ക്യാപിറ്റലിസ്റ്റിന്റെ രീതി.വിസ രഹിത യാത്ര (50%), നികുതി (20%), ആഗോള ധാരണ (10%), ഇരട്ട പൗരത്വം (10%), വ്യക്തിഗത സ്വാതന്ത്ര്യം (10%) എന്നീ അഞ്ച് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നോമാഡ് ക്യാപിറ്റലിസ്റ്റ് ലോകമെമ്പാടുമുള്ള പാസ്‌പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്നത്.ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ട് വാര്‍ഷികാടിസ്ഥാനത്തില്‍ എങ്ങനെ വികസിക്കുന്നുവെന്നും രാജ്യങ്ങളുടെ ആഗോള സ്വാധീനം എങ്ങനെ മാറുന്നുവെന്നും നോമാഡ് പാസ്‌പോര്‍ട്ട് സൂചിക വെളിപ്പെടുത്തുന്നു.
199 രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ ഡാറ്റകളെയും ഇന്റലിജന്‍സ്, ഗവേഷണത്തെയും ആശ്രയിച്ചാണ് യാത്രകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത്.വിസ രഹിത യാത്ര, വിസ ഓണ്‍ അറൈവല്‍, ഇടിഎ, ഇ-വിസ എന്നിവയുടെ സ്‌കോര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യങ്ങളിലെ ടാക്സേഷന്‍ പാറ്റേണുകളും ഇത് പരിശോധിക്കും.ഇവയ്ക്ക് 10 മുതല്‍ 50 വരെ സ്‌കോറാണുള്ളത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.