head3
head1

അയര്‍ലണ്ടില്‍ ഭവനവില ഈ വര്‍ഷം 6% വര്‍ദ്ധിക്കുമെന്ന് എസ് സി എസ് ഐ റിപ്പോര്‍ട്ട്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഭവനവിലയില്‍ ഈ വര്‍ഷം 6% വര്‍ദ്ധനവുണ്ടാകുമെന്ന് സൊസൈറ്റി ഓഫ് ചാര്‍ട്ടേഡ് സര്‍വേയേഴ്‌സ് അയര്‍ലണ്ട് വാര്‍ഷിക റിപ്പോര്‍ട്ട്.2024ലെ സമ്മറില്‍ എസ് സി എസ് ഐ ഏജന്റുമാര്‍ നടത്തിയ പ്രവചന(4.5%)ത്തേക്കാള്‍ കൂടുതലാണിത്.

വീടുകള്‍ ആവശ്യത്തിന് വിപണിയിലെത്താത്തതാണ് വില വര്‍ദ്ധനവിന് കാരണമായി 76% എസ്റ്റേറ്റ് ഏജന്റുമാരും ചൂണ്ടിക്കാട്ടുന്നത്.ഒരു വര്‍ഷം മുമ്പ്, 40% ഏജന്റുമാരാണ് ഇതൊരു പ്രധാന പ്രശ്നമായി തിരിച്ചറിഞ്ഞതെന്നും റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞ പലിശ നിരക്കുകളും വായ്പാ ലഭ്യതയും വില കൂടുന്നതിനെ സഹായിക്കുന്ന ഘടകങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വീട് വാങ്ങുന്നതിനെ പിന്തുണയ്ക്കുന്ന ഹെല്‍പ്പ് ടു ബൈ സ്‌കീമും സമ്പദ്വ്യവസ്ഥയിലെ മാറ്റങ്ങളും വിലക്കയറ്റമുണ്ടാക്കുന്നവയാണ്.പുതിയ വീടുകളുടെ വിതരണം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ് വില പിടിച്ചുനിര്‍ത്താനുള്ള ഏകമാര്‍ഗ്ഗമെന്ന് എസ് സി എസ് ഐ വൈസ് പ്രസിഡന്റ് പറയുന്നു.

വെള്ളം, വൈദ്യുതി, മലിനജല പരിപാലന സംവിധാനങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം പുതിയ ഭവന വിതരണം കുറയുകയാണ്. ഈ സൗകര്യമില്ലാത്ത ഭൂമികള്‍ വികസിപ്പിക്കാന്‍ കഴിയില്ല.ഈ മേഖലയില്‍ അധിക വിഭവങ്ങള്‍ വിനിയോഗിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറയുന്നു.

മീത്ത്, കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളിലെ എല്ലാത്തരം വീടുകളും ഫസ്റ്റ് ടൈം വാങ്ങലുകാര്‍ക്ക് അഫോര്‍ഡബിള്‍ വിലയില്‍ മുമ്പ് ലഭ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.കില്‍ഡെയറിലും വിക്ലോയിലും ടു-ത്രി ബെഡ് റൂം ടെറസ് വീടുകള്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമായിരുന്നു.എന്നാല്‍ ഈ വിലകള്‍ കൂടുന്ന സ്ഥിതിയുണ്ട്.

കമ്മ്യൂട്ടര്‍ കൗണ്ടികളിലും വില കൂടുന്നു

കില്‍ഡെയറിലും വിക്ലോയിലും ത്രി ബെഡ് റൂം സെമി-ഡിറ്റാച്ച്ഡ് വീടുകള്‍ ഇപ്പോഴും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും ഡബ്ലിനിലെ കമ്മ്യൂട്ടര്‍ കൗണ്ടികളില്‍ വരുമാന വളര്‍ച്ചയേക്കാള്‍ പ്രോപ്പര്‍ട്ടി വില വളര്‍ച്ചയുടെ വേഗത കൂടുതലാണെന്നാണ് വിലക്കയറ്റത്തിന്റെ പ്രവണതകള്‍ സൂചിപ്പിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

സൊസൈറ്റിയിലെ അംഗങ്ങളില്‍ 80 ശതമാനം പേരും വില വളരെ കൂടുതലാണെന്ന് കരുതുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.വില ഉയരുമെങ്കിലും ഉടന്‍ തന്നെ കുറയുമെന്ന് വിശ്വസിക്കുന്നവരാണ് 61% പേരും. നിലവിലെ 10% എന്ന പ്രോപ്പര്‍ട്ടി പണപ്പെരുപ്പ നിരക്ക് സുസ്ഥിരമല്ലെന്ന് വൈസ് പ്രസിഡന്റ് ജെറാര്‍ഡ് ഒ’ടൂള്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.