ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്കുള്ള അയര്‍ലണ്ടിന്റെ കരുതലും ഐക്യദാര്‍ഢ്യവുമായി ഇന്ന് രാവിലെ പ്രത്യേക വിമാനം ന്യൂഡെല്‍ഹിയിയിലേക്ക് പുറപ്പെടും..700 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍,പിപിഇ കിറ്റുകള്‍,മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് അയര്‍ലണ്ട് നല്‍കുന്നത്.
ഇന്ത്യയിലേക്കുള്ള വിമാനം സാധനസാമഗ്രികള്‍ നിറച്ച് ഇന്ന് രാവിലെ എട്ടു മണിയോടെ ഡബ്ലിനില്‍ നിന്നും പുറപ്പെടും.
A @volgadneprgroup Ilyushin IL-76 arriving into @DublinAirport this evening. It will depart for @DelhiAirport at 08:00 tomorrow with a cargo of oxygen, PPE & other medical supplies from the Irish state. #indiacovid pic.twitter.com/3EUrmabEyo
— Dublin Airport (@DublinAirport) April 27, 2021
@volgadneprgroup Ilyushin IL-76 എന്ന പ്രത്യേക വിമാനത്തിലാണ് അയര്‍ലണ്ട് ഇന്ത്യയിലേക്ക് ഓക്സിജന്‍, പിപിഇ, മെഡിക്കല്‍ സാധനങ്ങള്‍ എന്നിവ എത്തിക്കുന്നത്.ഈ വിമാനം ഇന്നലെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്,വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുത്ത് നല്‍കാന്‍ ശേഷിയുള്ള ആധുനിക ഉപകരണങ്ങളാണ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകളാണ് കൂടുതലും ലോഡ് ചെയ്യാനുള്ളത്.ആരോഗ്യവകുപ്പ് ഇപയോഗിക്കാനായി വാങ്ങിവെച്ച സപ്ലെയില്‍ നിന്നാണ് ഇവ നല്‍കുന്നത്.
ഇന്ത്യയിലെ കോവിഡ് വ്യാപനവും ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമവും വലിയ വാര്‍ത്തയും ലോകമാകെ ചര്‍ച്ചയുമായ സാഹചര്യത്തിലാണ് അയര്‍ലണ്ടുള്‍പ്പടെയുള്ള രാജ്യങ്ങള്‍ സഹായമെത്തിക്കുന്നത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവയും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
തുടര്‍ച്ചയായ ആറാം ദിവസവും ഇന്ത്യയില്‍ കോവിഡ് കേസുകള്‍ റെക്കോഡ് തലത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത അയര്‍ലണ്ടിനോടുള്ള കൃതജ്ഞ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാർ അറിയിച്ചിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,60,960 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം രണ്ട് ലക്ഷം (2,01,187) പിന്നിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.