വരവ് ക -ചെലവ് ക =ഉണ്ട് കാ … ആപ്പിള്‍ പോയാല്‍ പോകട്ടെ , മിച്ചം നിക്ഷേപിച്ച് അയര്‍ലണ്ടിനെ രക്ഷിക്കുമെന്ന് സര്‍ക്കാര്‍
ഡബ്ലിന്‍: അയര്‍ലണ്ടിലെ ജനതയെ വലിയൊരു ടാക്‌സ് ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നതാരാണ് ? രാജ്യത്തെ ടാക്‌സ് നിരക്കില്‍ നേരിയ കുറവെങ്കിലും വരുത്തുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറയുമ്പോഴും ,അതിന് നന്ദി പറയേണ്ടത് രാജ്യത്തെ കോര്‍പ്പറേറ്റ് നികുതി ദായകരോടാണ്.
ആരാണ് ആയിരക്കണക്കിന് മില്യണ്‍ യൂറോയുടെ ആശ്വാസ ധനം കോര്‍പ്പറേറ്റ് ടാക്‌സ് ഇനത്തില്‍ അയര്‍ലണ്ടിന് സംഭാവന ചെയ്യുന്നത്? 2017 നും 2021 നും ഇടയിലുള്ള കാലഘട്ടത്തില്‍ വെറും മൂന്നേ മൂന്ന് ബിസിനസുകള്‍ ചേര്‍ന്നാണ് അയര്‍ലണ്ടിന്റെ കോര്‍പ്പറേഷന്‍ നികുതിയുടെ മൂന്നിലൊന്ന് അടച്ചതായാണ് ഐറിഷ് ഫിസ്‌ക്കല്‍ വാച്ച്ഡോഗിന്റെ കണ്ടെത്തല്‍.ഐറിഷ് ഫിസ്‌ക്കല്‍ അഡൈ്വസറി കൗണ്‍സിലിന്റെ (IFAC) കണക്കുപ്രകാരം 2021-ല്‍ ഇത് മൊത്തം 5.2 ബില്യണ്‍ യൂറോ ആണെന്ന് കണ്ടെത്തി,മൊത്തം നികുതി വരുമാനത്തിന്റെ 8% ഈ മൂന്ന് സ്ഥാപനങ്ങള്‍ വഴി നേടാനായത് ആരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
വെറുമൊരു ഓഫീസ് മാത്രം അയര്‍ലണ്ടില്‍ സ്ഥാപിച്ച് , അയര്‍ലണ്ടിന് നികുതി നല്‍കാനുള്ള ഉദാരമനസ്‌കതയാണ് ഈ കമ്പനികളില്‍ അധികവും കാട്ടുന്നത്. ലോകത്തെവിടെ ബിസിനസ് നടന്നാലും ,അതിന്റെയൊരു ഭാഗം അയര്‍ലണ്ടിന്റെ ഖജനാവിലെത്തുന്നു. വിദേശ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനികളെ കേന്ദ്രീകരിച്ചിരിക്കുന്നവയാണ് ഇവയെല്ലാം..
ഔദ്യോഗിമായി പുറത്തുവിട്ടില്ലെങ്കിലും ആദ്യ സ്ഥാനങ്ങളിലുള്ള കമ്പനികള്‍ താഴെ പറയുന്നവയാണ്.
1 ആപ്പിള്‍
€2.29 ബില്യണ്‍ യൂറോയാണ് ആപ്പിള്‍ രണ്ട് വര്‍ഷം മുമ്പ് അയര്‍ലണ്ടിന് വാര്‍ഷിക നികുതി അടച്ചിരുന്നത്.വെറും 51 ലക്ഷം ജനസംഖ്യയുള്ള അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ,ആപ്പിളിന്റെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണ്.അത് കൊണ്ട് തന്നെ അവര്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള സര്‍വമാര്‍ഗങ്ങളും അയര്‍ലണ്ട് സ്വീകരിക്കുന്നുണ്ട്.
2 .മൈക്രോസോഫ്റ്റ്
1.84 ബില്യണ്‍ യൂറോയാണ് മൈക്രോസോഫ്റ്റില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ടാക്‌സ് രാജ്യത്തിന് ലഭിക്കുന്നത്.
3 ഗൂഗിള്‍
4.ഫൈസര്‍
5 MSD (Merck, Sharpe and Dohme)
6 ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
7 .ഫേസ് ബുക്ക്
8 ഇന്ടല്‍
9 മെഡ് ട്രോണിക്‌സ്
10 കൊക്കക്കോള
ഈ കമ്പനികളുടെ നികുതി വരുമാനം കുറഞ്ഞാല്‍ അഥവാ അവ രാജ്യത്തെ വിട്ടുപോയാല്‍ അയര്‍ലണ്ട് പ്രവേശിക്കുക വന്‍ പ്രതിസന്ധിയിലേയ്ക്കായിരിക്കും.അയര്‍ലണ്ടിലെ ഏറ്റവും വലിയ നികുതിദായകരാണ് തങ്ങളെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്ന ആപ്പിള്‍ രാജ്യം വിടാനുള്ള നീക്കം ഒഴിവാക്കാനുള്ള കഠിന ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.എങ്കിലും അങ്ങനെ സംഭവിച്ചാല്‍ പോലും ദൈനംദിന ചെലവുകള്‍ക്കായി അവരെ പോലുള്ള ബമ്പര്‍ കോര്‍പ്പറേറ്റ് നികുതിദായകരെ ആശ്രയിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുകള്‍ ധനകാര്യ വിദഗ്ദര്‍ നല്‍കുന്നത് വന്‍കിട കമ്പനികള്‍ രാജ്യം വിട്ടുപോവുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ്.
ഇടത് പക്ഷ ആഭിമുഖ്യമുള്ള സിന്‍ ഫെയ്ന്റെ മുന്നേറ്റം ഈ കോര്‍പ്പറേറ്റ് കമ്പനികളെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നത് വ്യക്തമാണ്.പുതിയൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഏറ്റവും ഭയക്കുന്നതും കോര്‍പ്പറേറ്റുകള്‍ തന്നെയാവും.അയര്‍ലണ്ട് നല്‍കുന്ന സാമ്പത്തിക സ്വാതന്ത്ര്യം തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുമെങ്കിലും,അയര്‍ലണ്ടിനോ,അവിടുത്തെ ജനങ്ങള്‍ക്കോ യാതൊരു അപകടവും വരുത്തുന്നില്ലെന്നാണ് കോര്‍പ്പറേറ്റുകള്‍ അവകാശപ്പെടുന്നത്,അതൊരു മ്യുച്ചല്‍ അഡ്ജസ്റ്റ്മെന്റാണ്.എന്നാല്‍ ഇടത് പക്ഷത്തിന്റെ മുന്നേറ്റം തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഈ കമ്പനികളെല്ലാം കരുതുന്നുണ്ട്.
ഐറിഷ് കോര്‍പ്പറേഷന്‍ നികുതിയിലെ വരവ് വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികളെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത് എന്ന് ‘ ഐറിഷ് ഫിസ്‌ക്കല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ബാണ്‍സ് പറഞ്ഞു.’സ്ഥിരമായ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ സ്ഥിരമായ നികുതി വെട്ടിക്കുറയ്ക്കുന്നതിനോ വേണ്ടി ഗവണ്‍മെന്റ് അപകടകരമായ ‘അധിക’ കോര്‍പ്പറേഷന്‍ നികുതി പേയ്‌മെന്റുകള്‍ ഉപയോഗിക്കുന്നത് ശരിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവ സര്‍ക്കാരിന്റെ പ്രത്യേക റിസര്‍വ് ഫണ്ടില്‍ നിക്ഷേപിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികളെയാണ് കൗണ്‍സില്‍ അനുകൂലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
1984-ല്‍ അയര്‍ലണ്ടിന്റെ മൊത്തത്തിലുള്ള നികുതിയുടെ 4% മാത്രമാണ് കോര്‍പ്പറേഷന്‍ നികുതിയില്‍ നിന്നുണ്ടായതെന്ന് വിശകലനം പറയുന്നു, എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷം മൊത്തം വരുമാനത്തിന്റെ നാലിലൊന്നായി ഉയര്‍ന്നു.
കോര്‍പ്പറേഷന്‍ നികുതി ഒരു അസ്ഥിരമായ വരുമാന സ്രോതസ്സാണെന്നും നിലവില്‍ രാജ്യത്തെത്തുന്ന വരുമാനം അനിശ്ചിതമായി തുടരുമെന്ന് കരുതാനാവില്ലെന്നും ധനമന്ത്രി മഗ്രാത്ത് പറഞ്ഞു.
”അടിസ്ഥാന റിസര്‍വിലേയ്ക്ക് ഈ വരവ് മാറ്റിവയ്ക്കുന്നത് നിലവിലുള്ളതും ഭാവിയിലെതുമായ തലമുറകളുടെ മേലുള്ള നികുതി ഭാരം വരും വര്‍ഷങ്ങളില്‍ കുറയ്ക്കുംക്കാന്‍ കാരണമാവുമെന്ന്
സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്മെന്റിന്റെ ഭാഗമായി ഫണ്ടിനായുള്ള പദ്ധതികള്‍ വരും ആഴ്ചകളില്‍ മന്ത്രിസഭയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ റിസര്‍വ്ഫണ്ടിനൊപ്പം, ദേശീയ കടം വീട്ടാനുള്ള സാധ്യതയും, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുന്നതുമായ മേഖലകളില്‍ പൊതു മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ഉള്‍പ്പെടെ പണത്തിന്റെ മറ്റ് ഉപയോഗങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിന്റെ ബജറ്റ് മിച്ചം, ഭാവി സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന ഏതെങ്കിലും പ്രശ്നങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ഉപകരിക്കുമെന്ന് പൊതു ചെലവ് മന്ത്രി പാസ്ചല്‍ ഡോനോഹോ പറയുന്നു.”ബജറ്റ് മിച്ചം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ ആദ്യം നിശ്ചയിച്ചതിന്റെ കാരണം ഇതാണ്,” മന്ത്രി ഡോണോഹോ പറഞ്ഞു.കൂടുതല്‍ ക്ഷേമ പദ്ധതികളെക്കാള്‍ പ്രാമുഖ്യം കൊടുക്കുന്നത് റിസര്‍വ് നിക്ഷേപം കൂട്ടുന്നതിനാവും.
”അയര്‍ലണ്ടില്‍ നിന്നും ആപ്പിള്‍ പോലൊരു കമ്പനി വിട്ടുപോയാല്‍ പോലും വലിയ അപകടത്തില്‍ നിന്ന് സ്വയം സംരക്ഷിക്കുന്നതിന് റിസര്‍വ് ഫണ്ടുകള്‍ സഹായിക്കുമെന്ന് ധനകാര്യ മന്ത്രി മൈക്കല്‍ മഗ്രാത്ത് പ്രചാരണം ആരംഭിച്ചിട്ടുള്ളതും അപകടം മണത്തിട്ടു തന്നെയാണ്.
”ഇത് ഒരു അപകടസാധ്യതയാണ്, പക്ഷേ നാം ഇപ്പോള്‍ കോര്‍പ്പറേറ്റ് ടാക്സ് കൈകാര്യം ചെയ്യുന്നതില്‍ ഒരു വലിയ ചുവടുവെപ്പ് നടത്തിയിട്ടുണ്ട്, ഇപ്പോള്‍ ബജറ്റ് മിച്ചം സാധ്യമായതിനാല്‍ മികച്ച അടിത്തറയുണ്ടാക്കാന്‍ നമ്മള്‍ കരുതലെടുക്കും .അദ്ദേഹം വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.