head3
head1

മനോരോഗിണിയുമായി ബന്ധം പുലര്‍ത്തിയതിന് ഡബ്ലിനിലെ നഴ്സിനെ ജോലിയില്‍ നിന്നും പുറത്താക്കിയ സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഡബ്ലിന്‍ : മനോരോഗിണിയുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ നഴ്സിനെ ജോലിയില്‍ നിന്നും പുറത്താക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പുറത്താക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് നഴ്സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

കേസ് ഐറിഷ് നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡിന്റെ ഫിറ്റ്നസ് ടു പ്രാക്ടീസ് കമ്മിറ്റി (എഫ് പി സി) ലേക്ക് റഫര്‍ ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ആന്റണി ബാര്‍ ഉത്തരവായത്. നിഷ്‌ക്രിയ രജിസ്റ്ററില്‍ പേര് മാറ്റാന്‍ ശ്രമിക്കരുതെന്ന അപേക്ഷകന്റെ അഭ്യര്‍ത്ഥന ,ഫിറ്റ്നസ് ടു പ്രാക്ടീസ് കമ്മിറ്റി പുനരവലോകനം ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ദുരിതത്തിലായ രോഗിയുമായി തികച്ചും അനുചിതമായ ബന്ധം പുലര്‍ത്തിയെന്നാരോപിച്ചാണ് സൈക്യാട്രിക് നഴ്സിനെ രജിസ്റ്ററില്‍ നിന്ന് നീക്കിയത്.രണ്ടുവര്‍ഷക്കാലം യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് പ്രൊഫഷണല്‍ സദാചാര ലംഘനമാണെന്ന് അംഗീകരിച്ച നഴ്‌സ് മറ്റൊരു ജോലിയിലേക്ക് മാറിയിരുന്നു. എന്നാല്‍ അതിനുശേഷവും യുവതിയുമായി ബന്ധം തുടരുകയാണെന്നും ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ യാതോരു അന്വേഷണവും നടത്താതെ ജോലിയില്‍ നിന്നും നീക്കിയ റിപ്പോര്‍ട്ട് ഭരണഘടനാപരമായ നിയമ-അവകാശ നിഷേധമാണെന്ന് നഴ്സ് വാദിച്ചു.ഇതംഗീകരിച്ച ഹൈക്കോടതി വിവാദ റിപ്പോര്‍ട്ട് തള്ളിക്കളയുകയും കേസ് എഫ് പി സിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.

2018 ഒക്ടോബര്‍ 11നാണ് ഇയാളെ ജോലിയില്‍ നിന്നും നീക്കിക്കൊണ്ടുള്ള എച്ച് എസ് ഇ റിപ്പോര്‍ട്ട് വന്നത്. ഇതിന്റെ നിയമസാധുതയാണ് നഴ്‌സ് ചോദ്യം ചെയ്തത്.വീണ്ടും ജോലി ചെയ്യുന്നതില്‍ നിന്ന് തടയുമെന്നതിനാല്‍ നിഷ്‌ക്രിയ രജിസ്റ്ററില്‍ നിന്ന് തന്റെ പേര് നീക്കണമെന്ന് നഴ്സ് ആവശ്യപ്പെട്ടിരുന്നു.യാതൊരു കാരണവുമില്ലാതെ ഇത് നിരസിച്ചതായി അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

മുപ്പതുകാരിയായ സ്ത്രീക്ക് ഉത്കണ്ഠാ രോഗത്തിന് കൗണ്‍സിലിംഗ് നല്‍കുന്നതിന് 2007ല്‍ എച്ച് എസ് ഇയാണ് നഴ്സിനെ നിയമിച്ചത്. 2008ല്‍ അദ്ദേഹം രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറിപ്പോയി.അതോടെ രോഗിയുമായുള്ളചികിത്സാ ബന്ധം അവസാനിച്ചു. എന്നാല്‍ അയാള്‍ അവളുമായുള്ള മറ്റുസമ്പര്‍ക്കം തുടര്‍ന്നു.

2007 മാര്‍ച്ചിനും 2009 ജൂണിനുമിടയില്‍ തനിക്ക് നഴ്സുമായി ലൈംഗിക ബന്ധമടക്കം പതിവായുണ്ടായിരുന്നുവെന്ന്യുവതി മറ്റൊരു കൗണ്‍സിലറോട് വെളിപ്പെടുത്തിയിരുന്നു.എച്ച് എസ്.ഇ അന്വേഷണവും ട്രസ്റ്റ് ഇന്‍ കെയര്‍ റിപ്പോര്‍ട്ടും അപേക്ഷകനെതിരെ പ്രതികൂലമായ കണ്ടെത്തലുകള്‍ നടത്തിയെങ്കിലും ലൈംഗിക ബന്ധമുണ്ടെന്നുള്ള ഗുരുതരമായ ചില പരാതികള്‍ റിപ്പോര്‍ട്ടില്‍ ശരിവെച്ചിട്ടില്ലെന്ന് ജസ്റ്റിസ് ബാര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.