ഡബ്ലിന്‍ : അയര്‍ലണ്ടില്‍ തൊഴിലില്ലാത്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 21 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് തൊഴിലില്ലായ്മ എത്തിയെന്നാണ് സി.എസ്.ഒ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ജൂലൈയില്‍ തൊഴിലില്ലായ്മ 4.2 ശതമാനമായെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. തൊഴിലില്ലായ്മ നിരക്ക് അടുത്ത വര്‍ഷം 4% ആയി കുറയുമെന്ന് ഇ എസ് ആര്‍ ഐ നേരത്തേ പ്രവചിച്ചിരുന്നു.
വിദഗ്ദ തൊഴിലാളികളെ ആകര്‍ഷിക്കുന്ന യൂറോപ്പിലെ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ടെന്ന് സമീപകാല ഗവേഷണങ്ങളും വെളിപ്പെടുത്തിയിരുന്നു. വിദേശ ജോലികള്‍ അന്വേഷിക്കുന്നവര്‍ കൂടുതലായി അയര്‍ലണ്ടിലേയ്ക്കെത്തുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
ജൂണില്‍ 1,13,900 ആയിരുന്ന ആകെ തൊഴില്‍ രഹിതരുടെ എണ്ണം 113,000 ആയി കുറഞ്ഞെന്ന് റിപ്പോര്‍ട്ട വെളിപ്പെടുത്തുന്നു. കഴിഞ്ഞ ജൂലൈയില്‍ തൊഴിലില്ലായ്മ 5.8 ശതമാനമായിരുന്നു. ആ സ്ഥാനത്തു നിന്നാണ് 4.2%ലേയ്ക്ക് കുറഞ്ഞത്. ഒരു വര്‍ഷത്തിനുള്ളില്‍ ജോലിയില്ലാത്തവരുടെ എണ്ണത്തില്‍ 36,000ന്റെ കുറവുണ്ടായതായി സിഎസ്ഒ പറയുന്നു.
ജൂണില്‍ 59,600 പുരുഷന്മാര്‍ക്കാണ് തൊഴിലില്ലാതിരുന്നത്. എന്നാല്‍ ജൂലൈയില്‍ ഈ എണ്ണം 58,200 ആയി കുറഞ്ഞു. ജൂണില്‍ 54,300 സ്ത്രീകള്‍ക്ക് തൊഴിലില്ലാതിരുന്നു. ജൂലൈയില്‍ ഇത് 54,800 ആയി. അതേസമയം, യുവാക്കളുടെ തൊഴിലില്ലായ്മയില്‍ നേരിയ വര്‍ധനവുണ്ടായി. ജൂണിലെ 10.8ല്‍ നിന്ന് ജൂലൈയില്‍ 10.9 ശതമാനമായി ഇത് ഉയര്‍ന്നു.
തൊഴിലില്ലായ്മ നിരക്ക് കുറയുന്ന പ്രവണത വരും നാളുകളില്‍ തുടരുമെന്ന് ഇക്കണോമിസ്റ്റ് ജാക്ക് കെന്നഡി പറയുന്നു. മറ്റ് രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് അയര്‍ലണ്ടിനോടുള്ള ആകര്‍ഷണമാണ് തൊഴില്‍ വിപണിയിലെ പോസിറ്റീവ് പ്രവണതയെന്ന് ഇദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.