ഡബ്ലിന്‍ : സാമ്പത്തിക രംഗത്ത് ശക്തമായി മുന്നേറുമ്പോഴും അയര്‍ലണ്ടിന്റെ കടബാധ്യതകള്‍ കുന്നുകൂടുന്നു. പ്രതിശീര്‍ഷ അടിസ്ഥാനത്തിലുള്ള അയര്‍ലണ്ടിന്റെ ദേശീയ കടബാധ്യതകള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേയ്ക്കെത്തിയെന്ന് സ്ഥിരീകരിക്കുകയാണ് ധനവകുപ്പ്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ദേശീയ കടം 237 ബില്യണ്‍ യൂറോയായാണ് ഉയര്‍ന്നത്. രാജ്യത്തെ ഓരോ വ്യക്തിയും 47,233 യൂറോ കടക്കാരനാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. പാന്‍ഡെമിക്കിന് തൊട്ടുമുമ്പ് അയര്‍ലണ്ടിന്റെ ദേശീയ കടം ജിഎന്‍ഐ യുടെ 95%മായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇത് 106% ആയി ഉയര്‍ന്നു.
അതേസമയം, രാജ്യത്തിന്റെ കടം യൂറോ മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ജിഎന്‍ഐയുടെ 12%മാണ് അയര്‍ലണ്ടിന്റെ കടം. എന്നാല്‍ യൂറോ മേഖലയുടേത് 15%മാണ്. ദേശീയ കടം ഈ വര്‍ഷം മുതല്‍ കുറയുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി സമ്പദ്വ്യവസ്ഥ വളരെ ശക്തമായി വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാന്‍ഡെമിക്ക് കാലത്ത് വാരിക്കോരി ചെലവിട്ടതാണ് രാജ്യത്തിന്റെ കടം വര്‍ധിപ്പിച്ചതെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട് രാജ്യം 33 ബില്യണ്‍ യൂറോ അധികമായി കടമെടുത്തതായി ധനകാര്യ വകുപ്പിന്റെ ഇതു സംബന്ധിച്ച അഞ്ചാം വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാന്‍ഡെമിക് സമയത്ത് 30 ബില്യണ്‍ യൂറോ ചെലവഴിച്ചതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ആരോഗ്യരംഗത്ത് 4.5 ബില്യണ്‍ യൂറോ, ബിസിനസ്സുകള്‍ക്കായി 2.6 ബില്യണ്‍ യൂറോ, ഇന്‍കം സപ്പോര്‍ട്ടിന് 9.8 ബില്യണ്‍ യൂറോ, തൊഴില്‍ വിപണിയ്ക്കായി 9.1 ബില്യണ്‍ യൂറോ എന്നിങ്ങനെയാണ് തുക ചെലവിട്ടത്. മറ്റ് ചെലവുകളായി 4 ബില്യണ്‍ യൂറോയും ചെലവഴിച്ചെന്ന് കണക്കുകള്‍ പറയുന്നു.
പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട അയര്‍ലണ്ടിന്റെ ചെലവുകള്‍ ദേശീയ വരുമാനത്തിന്റെ ഒരു ശതമാനമാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ ശരാശരിയുടെ ഏകദേശം നാലിരട്ടിയാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതുവായ്പയിലെ സമീപകാല മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് ധനമന്ത്രി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG


Comments are closed.