ഡബ്ലിന്‍ : എഴുത്തിന്റെ ഇംഗ്ലീഷ് ലോകത്ത് വരദാനമായി അയര്‍ലണ്ടില്‍ നിന്നും ഒരുമലയാളി പെണ്‍കുട്ടിയും..കഴിഞ്ഞ വര്‍ഷത്തെ ബീ റൂട്ട് ചെറുകഥാ മത്സര വിജയിയായ വിക്ലോ ഗ്രേസ്റ്റോണ്‍സില്‍ നിന്നുള്ള ‘കൊച്ച് എഴുത്തുകാരി’ ടിയ ആന്‍ ജെയിന്‍ തന്റെ ആദ്യ പുസ്തകം പുറത്തിറക്കിയിരിക്കുകയാണ്.
ജോയ് എന്ന പേരില്‍ ഒരു ചെറിയ ബണ്ണിയെ കേന്ദ്രീകരിച്ചുള്ള കഥകളാണ് ദി ടെയില്‍സ് ഓഫ് ജോയ് എന്ന ചെറു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആറ് ചെറുകഥകളാണ് ഇതിലുള്ളത്. ‘നമ്മുടെ ചെറിയ രോമക്കുപ്പായക്കാരന്‍ ചങ്ങാതിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓരോ കഥയും.സൗഹൃദം, സ്നേഹം, കുടുംബം, സാഹസികത, പഠനം, പരസ്പരം സഹായം എന്നിവയൊക്കെയാണ് ടിയ ഇവിടെ കഥയ്ക്ക് വിഷയമാകുന്നത്.വായിക്കാന്‍ നല്ല രസകരമാണ്,എന്നതിലുപരി ചില ജീവിത പാഠങ്ങളും ഈ കഥകളിലുണ്ട്.
കഥകള്‍ എഴുതുക മാത്രമല്ല, എല്ലാ ഇല്ലസ്ട്രേഷനും എഴുത്തുകാരിയുടെ വകയാണ്.യുകെ ആസ്ഥാനമായ മൈക്കല്‍ ടെറന്‍സ് പബ്ലിഷിംഗ് ആണ് കഥകള്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്.
കൊച്ചി തിരുവാങ്കുളം സ്വദേശി ഗ്രെയ്സ്ടൗണിലെ ജെയിന്‍ പോള്‍ ഞാലിപ്ലാക്കലിന്റെയും, ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആനി അബ്രാഹാമിന്റെയും മകളാണ് ടിയ ആന്‍ ജെയിന്‍
പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ആമസോണില്‍ നിന്നും ലഭിക്കും https://www.amazon.co.uk/dp/1800940874/?geniuslink=true
ഐറിഷ് മലയാളി ന്യൂസ്
Comments are closed.