ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ശുശ്രൂഷക്കായി ഒരു വൈദീകന്‍കൂടി എത്തിച്ചേര്‍ന്നു. ചങ്ങനാശേരി അതിരൂപതാഗമായ ഫാ. സെബാസ്റ്റ്യന്‍ വെള്ളാമത്തറ (ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്) ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലിനായി നിയമിതനായി. അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ ശുശ്രൂഷചെയ്തുവന്ന ലൂക്കന്‍, ഇഞ്ചിക്കോര്‍, ഫിബ്‌സ്ബറോ കുര്‍ബാന സെന്ററുകളുടെ ചുമതല ഫാ. സെബാന്‍ നിര്‍വ്വഹിക്കും.
ആലപ്പുഴ ജില്ലയില്‍ ചേന്നംങ്കരി (കൈനകരി ഈസ്റ്റ്) സ്വദേശിയായ ഫാ. സെബാന്‍ എം.എ., ബി.എഡ്. ബിരുദധാരിയാണ്. ചങ്ങനാശേരി അതിരൂപതയിലെ വേരൂര്‍, കൂരോപ്പട, തോട്ടയ്ക്കാട്, പൊന്‍ക, ഇടവകകളിലും ചങ്ങനാശേരി എസ്.ബി. കോളേജ് ഹോസ്റ്റല്‍ വാര്‍ഡനായും സേവനം ചെയ്തിട്ടുണ്ട്. പള്ളാത്തുരുത്തി ദേവാലയ വികാരിയായും പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളേജ് അസി. പ്രഫസറായും സേവനം ചെയ്തുവരികെയാണ് അയര്‍ലണ്ടിലേയ്ക്ക് നിയമിതനായത്.
ഡബ്ലിനിന്‍ എത്തിച്ചേര്‍ന്ന ഫാ. സെബാസ്റ്റ്യന്‍ വെള്ളാമത്തറയെ ഫാ. ജോസഫ് ഓലിയക്കാട്ടും ഡബ്ലിന്‍ സോണല്‍ ട്രസ്റ്റിമാരായ ബെന്നി ജോണും, സുരേഷ് സെബാസ്റ്റ്യനും കമ്മറ്റിയം ഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni
Comments are closed.