ഡബ്ലിന്‍ : സാംസങ് മടക്കാവുന്ന ന്യൂജനറേഷന്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി.സാംസങിന്റെ സ്മാര്‍ട്ട് ഫോണ്‍ തലമുറയിലെ ഏറ്റവും പുതിയ
അംഗമാണ് സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 2 5ജി. സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 2 ഈ മാസം അവസാനത്തോടെ അയര്‍ലണ്ടില്‍ ലഭ്യമാകും.
മുമ്പ് പുറത്തിറക്കിയ ഗാലക്‌സിയേക്കാള്‍ 12% വലുതാണ് പുതിയ ‘മടക്ക്’ ഫോണ്‍.മടക്കിക്കഴിഞ്ഞാല്‍ 6.2 ഇഞ്ച് കവര്‍ സ്‌ക്രീനാകും.തുറക്കുമ്പോള്‍ 7.6 ഇഞ്ച് പ്രധാന സ്‌ക്രീന്‍ പുറകിലാകും.പ്രധാന സ്‌ക്രീനില്‍ സ്മൂത്തായ സ്‌ക്രോളിംഗ് ഉറപ്പാക്കുന്നതിനായി 120hz അഡാപ്റ്റബിള്‍ റിഫ്രഷ് സംവിധാനമുണ്ട്.
സ്ട്രീമിംഗ്, ഗെയിംപ്ലേ, ചെറിയ ബെസലുകള്‍, ഒരു നോച്ച്-ലെസ് ഫ്രണ്ട് ക്യാമറയും പരമാവധി ഡിസ്പ്ലേ നല്‍കുന്നതാണ്.പ്രധാന സ്‌ക്രീനില്‍മോടിയുള്ള സാംസങിന്റെ അള്‍ട്രാ തിന്‍ ഗ്ലാസ് ക്രമീകരിച്ചിരിക്കുന്നു മടക്കിക്കഴിയുമ്പോള്‍,
ഫോള്‍ഡ് 2വിന് ഓരോ വശത്തും ഒന്ന് വീതം രണ്ട് 10 എംപി സെല്‍ഫി ക്യാമറകളുണ്ട്.കൂടാതെ അള്‍ട്രാ വൈഡ്
ക്യാമറയുള്ള റിയര്‍ ട്രിപ്പിള്‍ ക്യാമറയും, വൈഡ് ആംഗിള്‍ ക്യാമറയും ടെലിഫോട്ടോ എന്നിവ ഉള്‍പ്പെടുന്ന 12 എംപി ക്യാമറയുമുണ്ട്.
ഫോണിന്റെ സ്വീപ്പര്‍ സാങ്കേതികവിദ്യ പൊടിയും മറ്റ് അനാവശ്യ കണങ്ങളും പുറന്തള്ളുന്നതിന് സഹായിക്കുന്നു.മുന്‍ പതിപ്പുകളേക്കാള്‍ കുറച്ച് സ്ഥലമേ ഇതിനെടുക്കുന്നുള്ളു.
126 ജിബി റാമുള്ള ഈ ഉപകരണത്തിന് 256 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 4,500 എംഎഎച്ച് ഡ്യുവല്‍ ബാറ്ററിയും സൂപ്പര്‍ ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജിംഗും ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിംഗുമുണ്ട്.പിന്നില്‍ സ്‌റ്റൈലന്‍ 373 പിപിഐ സിനിമാറ്റിക് പ്രധാന സ്‌ക്രീനാണ് .ഗാലക്സി ഇസഡ് ഫോള്‍ഡ് 2 5 ജി മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ് എന്നിവ സെപ്തംബര്‍ 18 മുതല്‍ ലഭ്യമാണ്.
2,099 യൂറോയാണ് വില. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഇപ്പോള്‍ മുതല്‍ ഫോണ്‍ ലഭിച്ചു തുടങ്ങും.
ഒറിജിനാലിറ്റിയും പുതുമയും ഒരുപോലെ സമന്വയിപ്പിച്ചിരിക്കുകയാണ് പുതിയ ഫോണിലെന്ന് സാംസങ് ഇലക്ട്രോണിക്സ് കോര്‍പ്പറേറ്റ് വി.പി. കോനോര്‍ പിയേഴ്‌സ് പറഞ്ഞു.’സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 2 5 ജിയെ സംബന്ധിച്ച ഉപഭോക്താവിന്റെ ഫീഡ്ബാക്ക് ശ്രദ്ധിച്ചുവരികയാണ്.
ഗൂഗിളും മൈക്രോസോഫ്റ്റും ചേര്‍ന്നുള്ള പുതിയ കൂട്ടുകെട്ടിലൂടെ മൊബൈലിന്റെ അത്യാധുനിക സാധ്യതകള്‍ രൂപകല്‍പ്പന ചെയ്യുകയാണ് ലക്ഷ്യം. അതിനനുസരിച്ച് സ്മാര്‍ട്ട് ഫോണുകളെ പുനര്‍നിര്‍വ്വചിക്കുകയും ചെയ്യും.
ഐറീഷ് മലയാളി ന്യൂസ്


Comments are closed.