അയര്‍ലണ്ടില്‍ പുതിയ കമ്പനികളുടെ മാനേജ്മെന്റില്‍ വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു,വിദേശ ഫണ്ടും,സാങ്കേതിക വിദ്യയും നേടൂ , അയര്‍ലണ്ടില്‍ പുതിയ കമ്പനിയുണ്ടാക്കാം
ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പുതിയ കമ്പനികളുടെ മാനേജ്മെന്റില്‍ വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു. 2020ല്‍ ലിസ്റ്റുചെയ്ത കമ്പനികളിലെ പുതിയ ബോര്‍ഡ് അംഗങ്ങളില്‍ പകുതിയോളം പേരും വിദേശീയരെന്നാണ് റിപ്പോര്‍ട്ട് .
ഡബ്ലിനില്‍ യൂറോ നെക്സ്റ്റ് വ്യാപാരം നടത്തുന്ന ISEQ 20 സൂചികയിലെ കമ്പനികളില്‍ വിദേശ ഡയറക്ടര്‍മാര്‍ ഇപ്പോള്‍ 30 ശതമാനം ഡയറക്ടര്‍മാരുണ്ടെന്ന് അയര്‍ലന്‍ഡ് സ്പെന്‍സര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ് സൂചികയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സ്ഥാപനങ്ങളിലെ 44 ശതമാനം പുതിയ ബോര്‍ഡ് നിയമനങ്ങളും അയര്‍ലണ്ടിന് പുറത്തുനിന്നുള്ളവയായിരുന്നു.
കമ്പനികളുടെ അന്താരാഷ്ട്രവല്‍ക്കരണത്തിനും ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കിയതിനാലാണിതെന്നാണ് സൂചന. കോര്‍പ്പറേറ്റ് നേതൃത്വത്തിലെ വൈവിധ്യങ്ങള്‍ക്കായുള്ള ആഗോള പ്രചാരണത്തിന്റെ ഭാഗമായാണ് ഈ പ്രവണത ഉയര്‍ന്നുവന്നത്.
വിദേശങ്ങളില്‍ നിന്നുള്ള മൂലധനവും,മാനുഷിക ശേഷിയും, സാങ്കതികവൈദഗ്ധ്യവും ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താനാനുള്ള മാര്‍ഗമായി പല പുതിയ കമ്പനികളും പ്രയത്‌നിക്കുന്നുണ്ട്.
സ്വന്തമായി സ്ഥാപനങ്ങള്‍ തുടങ്ങാനായി വിദേശങ്ങളില്‍ നിന്നും വന്ന് അയര്‍ലണ്ടില്‍ ദീര്‍ഘകാലമായി താമസിക്കുന്നവരെയും ഇത് സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന നിരവധി പേർ കഴിഞ്ഞ വർഷത്തിൽ മാത്രം അയർലണ്ടിലെ കമ്പനികളിൽ ഡയറക്ടർമാരായിട്ടുണ്ടെന്ന് അയര്‍ലണ്ടിലെ പ്രമുഖ സര്‍ട്ടിഫൈഡ് പബ്ലിക്ക് ടാക്‌സ് അക്കൗണ്ടന്റ് ഫേമായ ടാസ്‌ക് അക്കൗണ്ടന്റ്സിന്റെ (TASC Accountants,Blanchardstown / https://tascaccountants.com/ ) മാനേജിംഗ് ഡയറക്ടർ ഷിജുമോൻ ചാക്കോ വെളിപ്പെടുത്തി.‘മുമ്പ് യൂ കെയിൽ വ്യാപാര പങ്കാളിത്തം തേടിയിരുന്ന പലരും ബ്രെക്സിറ്റാനന്തരം അയർലണ്ടിലേക്ക് മാറുകയാണ്. യൂറോപ്പിലേക്കുള്ള കവാടം എന്ന നിലയിൽ അയർലണ്ടിലെ കമ്പനിയിൽ പങ്കാളിത്വം വഹിക്കാനുള്ള വിദേശീയരുടെ താത്പര്യം ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണെന്ന്’ അദ്ദേഹം പറഞ്ഞു.ഐറിഷ് ബോര്‍ഡുകളില്‍ വൈവിധ്യത്തിന്റെ തോത് വര്‍ദ്ധിക്കുന്നതായി മെര്‍ക്ക് പാര്‍ട്‌ണേഴ്‌സ് സ്‌പെന്‍സര്‍ സ്റ്റുവര്‍ട്ടിന്റെ മാനേജിംഗ് പാര്‍ട്ണര്‍ രൂത്ത് കുറാന്‍ പറഞ്ഞു. ”ബോര്‍ഡുകളിലെ വൈവിധ്യത്തിന്റെ പ്രാധാന്യം വരും വര്‍ഷങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” കുറാന്‍ പറഞ്ഞു.
പാഡി പവര്‍ ഗ്യംബ്ലിംഗ് ബിസിനസിന്റെ ഉടമയായ ഫ്ളട്ടര്‍ എന്റര്‍ടൈന്‍മെന്റ് 2020ല്‍ കമ്പനി യു.എസില്‍ വിപുലീകരിക്കുന്നതിനിടെ രണ്ട് വിദേശ ഡയറക്ടര്‍മാരെ നിയമിച്ചു. അരിസ്റ്റ, എ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലന്‍ഡ്, കിംഗ്സ്പാന്‍, ഐറസ് റീറ്റ് എന്നിവയും ഓരോ വിദേശ ഡയറക്ടര്‍മാരെ വീതം ചേര്‍ത്തു.
ന്യൂനപക്ഷ അംഗങ്ങളെ ചേര്‍ക്കുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളാത്ത വന്‍കിട കമ്പനികളുടെ ബോര്‍ഡുകള്‍ക്കെതിരെ ലോകത്തിലെ ഏറ്റവും വലിയ ഫണ്ട് മാനേജര്‍മാരില്‍ ഒരാളായ സ്റ്റേറ്റ് സ്ട്രീറ്റ് രംഗത്ത് വന്നിരുന്നു.
ഐഎസ്‌ക്യു 20 കമ്പനികളിലെ 25 ശതമാനം കമ്പനികളില്‍ ചുരുങ്ങിയത് 30 ശതമാനം ഡയറക്ടര്‍മാരെങ്കിലും സ്ത്രീകളായിരിക്കണം എന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ നിയമനങ്ങളില്‍ പകുതിയും സ്ത്രീകളായിരുന്നു. വിശകലനം ചെയ്ത എല്ലാ കമ്പനികളിലുമുള്ള ശരാശരി 26 ശതമാനമാണിത്.ഈ ഫലം എഫ്ടിഎസ്ഇ 150 ലെ കമ്പനികളെക്കാള്‍ വളരെ പിന്നിലാണ്. അവിടെ എല്ലാ ഡയറക്ടര്‍മാരിലും 34 ശതമാനം സ്ത്രീകളും 71 ശതമാനം ബോര്‍ഡുകളിലും കുറഞ്ഞത് 30 ശതമാനം വനിതകളെത്തി. ഐറിഷ് ബോര്‍ഡുകളിലെ ഡയറക്ടര്‍മാരുടെ ശരാശരി പ്രായം 60 വയസ്സാണെന്നും പട്ടിക പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.