ഡബ്ലിന്‍ : ഐറിഷ് സ്ഥാപനങ്ങള്‍ക്ക് വന്‍ കയറ്റുമതി സാധ്യതകള്‍ തുറക്കുകയാണ് ഇന്ത്യന്‍ വിപണി. ഇന്ത്യയിലേക്കുള്ള കയറ്റുമതി 2021ല്‍ 127 മില്യണ്‍ യൂറോയില്‍ എത്തിയെന്ന് എന്റര്‍പ്രൈസ് അയര്‍ലന്‍ഡ് പ്രസിദ്ധീകരിച്ച പുതിയ ഡാറ്റ വെളിപ്പെടുത്തിയിരുന്നു. ഈ കുതിപ്പ് ഉറപ്പാക്കുന്നതായിരുന്നു ഡബ്ലിനില്‍ അടുത്തിടെ നടത്തിയ ഇന്ത്യ അയര്‍ലണ്ട് ബിസിനസ് സെമിനാര്‍.
ഇന്ത്യയെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിനുള്ള 17.7 ബില്യണ്‍ യൂറോയുടെ ഡിജിറ്റല്‍ ഇന്ത്യ സംരംഭമാണ് ഐറിഷ് കമ്പനികള്‍ക്ക് വലിയ സാധ്യതയൊരുക്കുന്നത്. ഐടി സര്‍വ്വീസ്, ഫിന്‍ടെക്, ഡാറ്റ അനലിറ്റിക്‌സ്, മൊബൈല്‍, വയര്‍ലെസ് സര്‍വ്വീസുകള്‍, ബിസിനസ് പ്രോസസ് മാനേജ്‌മെന്റ്, ഐ ടി കണ്‍സള്‍ട്ടിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ഐറിഷ് സ്ഥാപനങ്ങള്‍ക്കാണ് ഇത് അവസരമാണ് ഒരുക്കുന്നത്. 100 നഗരങ്ങളിലെ സ്മാര്‍ട്ട് സിറ്റി സംരംഭങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ 7.5 ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കുന്നത്.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്‍ജിനീയറിംഗ്, ക്ലീന്‍ടെക്, എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍, മാനേജ്‌മെന്റ് എന്നിവയിലെ ഐറിഷ് സ്ഥാപനങ്ങള്‍ക്കാണ് വിരല്‍ ചൂണ്ടുന്നത്.
അയര്‍ലണ്ടില്‍ 50,000ത്തോളം വരുന്ന ഇന്ത്യന്‍ വംശജരുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ അതിലധികം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. താത്പര്യമുള്ളവര്‍ക്ക് ഐറിഷ് ഇന്ത്യാ ബിസിനസ് സംരംഭങ്ങളില്‍ പങ്കെടുക്കാനുള്ള നിരവധി അവാരങ്ങളാണ് എന്റര്‍പ്രൈസ് അയര്‍ലണ്ട് ഒരുക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയം ഐറിഷ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ ആക്സസ് നല്‍കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.