head1
head3

അയര്‍ലണ്ടിലെ ഇടുക്കിക്കാര്‍ റെഡി,നാളെ ആദ്യ ആഘോഷ സംഗമം

ഡബ്ലിന്‍ : ഇടുക്കി ഹൈറേഞ്ചില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയ പ്രവാസി മലയാളികളുടെ കൂട്ടായ്മയായാ ‘High-rangers in Ireland’ സംഘടിപ്പിക്കുന്ന ആദ്യ ഹൈറേഞ്ചു സംഗമം നാളെ (നവംബര്‍ 12 ശനിയാഴ്ച) 3 മണി മുതല്‍ ഡബ്ലിന്‍ സ്വോര്‍ഡ്സില്‍ ഓള്‍ഡ് ബൊറോ നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല,പീരുമേട് ,ഇടുക്കി താലൂക്കുകളില്‍ നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയാണ് ‘highrangers in ireland’. പ്രവാസിജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനും ആ സാംസ്‌കാരിക പൈതൃകം ആഘോഷമാക്കാനും ഉള്ള ഒരു അവസരമായാണ് ഈ സംഗമത്തെ കാണുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍ , ഹൈറേഞ്ചു തനിമയിലുള്ള ഭക്ഷണം എന്നിവ ഈ മെഗാ ഇവന്റിന്റെ പ്രത്യേകതകള്‍ ആയിരിക്കും .

മന്ത്രി റോഷന്‍ അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം പി, എം എം മണി എം എല്‍ എ എന്നിവരടക്കം ഇടുക്കി ജില്ലയിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ഓണ്‍ലൈനിലും ,നേരിട്ടുമായി സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചു.

Sibu Jose : 0877707793
Saibu Philip : 0899544170
Wilson Ottaplackal: 0894712411
Mijin Manu Jose : 0894599226
Emi Sebastian: 0892115979

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</a

Comments are closed.