ഡബ്ലിന്‍ :യൂറോപ്യന്‍ രാജ്യങ്ങളൊക്കെ വര്‍ഷാവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയില്‍ നിന്നും രക്ഷനേടുമെന്ന സൂചന ലഭിക്കുമ്പോള്‍ ഏറ്റവും മുന്നില്‍ അയര്‍ലണ്ട് . മറ്റ് രാജ്യങ്ങളേക്കാള്‍ സമ്പദ് വ്യവസ്ഥയില്‍ ഏറെ ഭദ്രമായ നിലയിലാണ് രാജ്യമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റേത് യൂറോപ്യന്‍ രാജ്യത്തെക്കാള്‍ അഞ്ചിരട്ടി വളര്‍ച്ചയാണ് അയര്‍ലണ്ടിന് പ്രതീക്ഷിക്കപ്പെടുന്നത്.
2022 നവംബറിലെ പ്രവചനത്തെക്കാള്‍ ഒരു പോയിന്റ് കൂടുതലായി 4.9% വളര്‍ച്ചയാണ് 2023ല്‍ അയര്‍ലണ്ടിന് ഉണ്ടാവുകയെന്ന് യൂറോപ്യന്‍ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പലയിടങ്ങളിലും റഷ്യ ഉക്രൈന് യുദ്ധഫലമായി സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടുണ്ടെങ്കിലും 27 അംഗ യൂറോപ്യന്‍ യൂണിയന്റെ വളര്‍ച്ചയില്‍ ഈ വര്‍ഷം നാമമാത്രമായ ( 0.8 ശതമാനം ) കുറവേ ഉണ്ടാവുകയുള്ളുവെന്ന് പ്രവചിക്കപ്പെടുന്നു,എങ്കിലും ഇവയിലെ 20 രാജ്യങ്ങളുടെയും സ്ഥിതി മെച്ചപ്പെടുകയാണ്.
യൂറോപ്പ്യന്‍ യൂണിയന്റെ പണപ്പെരുപ്പം കഴിഞ്ഞവര്‍ഷത്തെ 9.2% നിന്നും ഈ വര്‍ഷം 6.4% ആയും 2024 ല്‍ അത് 2.8% ആയും കുറയുമെന്ന് പ്രവചനങ്ങള്‍ പറയുന്നു.യൂറോ ഏരിയയില്‍ അതേപോലെതന്നെ കഴിഞ്ഞ വര്‍ഷത്തെ 8.4%ല്‍ നിന്നും 2023 അത് 4.4 % ആകുമെന്നും പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
പല ടെക്നോളജി കമ്പനികളും ജോലി വെട്ടി കുറച്ചെങ്കിലും അയര്‍ലണ്ടിനെ അത് കാര്യമായി ബാധിക്കാത്തത് സാമ്പത്തിക സ്ഥിരതയ്ക്ക് കാരണമാവുമെന്ന് യൂറോപ്യന്‍ കമ്മീഷന് വ്യക്തമാക്കുന്നു.ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ മികച്ച പ്രകടനവും അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗത കൂട്ടും
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.