head3
head1

അയര്‍ലണ്ടിലെ പൗരത്വ അപേക്ഷകര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശമായി ,ഓരോ വര്‍ഷവും 70 ദിവസം വരെ രാജ്യത്തിന് വെളിയില്‍ താമസിക്കാം

ഡബ്ലിന്‍: ഐറിഷ് സിറ്റിസണ്‍ഷിപ്പിനായുള്ള നാച്ചുറലൈസേഷന്‍ വ്യവസ്ഥകളില്‍ കൂടുതല്‍ വ്യക്തത വരുത്തി ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇതനുസരിച്ച് സ്വാഭാവികമായി ഓരോ വര്‍ഷവും 70 ദിവസം വരെ അയര്‍ലന്‍ഡിന് പുറത്ത് താമസിച്ചാലും സിറ്റിസണ്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാം.മുമ്പിത് ആറാഴ്ച കാലാവധി ആയിരുന്നു.

പൗരത്വ അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകരും തൊട്ടുമുമ്പുള്ള ഒരു വര്‍ഷകാലം അയര്‍ലണ്ടില്‍ താമസിച്ചിരിക്കണമെന്ന വ്യവസ്ഥ ഇപ്പോഴും ആവശ്യമാണ്.

എന്നാല്‍ ഓരോ വര്‍ഷവുമുള്ള അയര്‍ലണ്ടിലെ താമസവും, പുറത്തുപോകാവുന്ന സമയപരിധിയും എങ്ങനെ കണക്കാക്കണമെന്ന് പുതിയ നിയമം വ്യക്തമാക്കിയിട്ടുണ്ട്.

‘ആറാഴ്ചത്തെ നിയമം’ എന്ന് വിളിക്കപ്പെടുന്ന പഴയ വ്യവസ്ഥയാണ് ഒഴിവാക്കിയത്. ഇതിന് പകരമാണ് അപേക്ഷകന്‍ 70 ദിവസത്തെയ്ക്ക് വരെ അയര്‍ലണ്ടിന് വെളിയിലായിരുന്നാലും ,പൗരത്വത്തിന് അപേക്ഷ നല്കാന്‍ അര്‍ഹനാണെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തത്.

എങ്കിലും ഏതെങ്കിലും ‘അസാധാരണമായ സാഹചര്യങ്ങള്‍’ കാരണം 70 ദിവസങ്ങളേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ അപേക്ഷകന് ആവശ്യമായി വന്നാല്‍ വീണ്ടും 30 ദിവസം വരെ അധിക കാലയളവും അനുവദിച്ചേക്കാം.ഇതിനായി പ്രത്യേക കാരണം ,ബോധ്യപ്പെടുത്തി കൊണ്ട് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന് അപേക്ഷ നല്‍കേണം.ആരോഗ്യ കാരണങ്ങള്‍, കുടുംബ സാഹചര്യങ്ങള്‍, തൊഴില്‍, പഠനം എന്നിവ ഉള്‍പ്പെടുന്ന അസാധാരണ സാഹചര്യങ്ങളുടെ ഒരു ലിസ്റ്റ് ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്നു.അസാന്നിദ്ധ്യം അസാധാരണമായി കണക്കാക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ നീതിന്യായ മന്ത്രിക്ക് വിവേചനാധികാരമുണ്ട്.

നാച്ചുറലൈസേഷനായി സമര്‍പ്പിക്കപ്പെട്ടതും തീര്‍പ്പുകല്‍പ്പിക്കാത്തതുമായ എല്ലാ അപേക്ഷകള്‍ക്കും തുടര്‍ന്നുള്ള എല്ലാ പുതിയ അപേക്ഷകള്‍ക്കും മാറ്റങ്ങള്‍ ബാധകമാകും.മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നടപ്പാക്കുന്നത് എന്നത് അപേക്ഷകര്‍ക്ക് ഗുണപ്രദമാകും.

രേഖകള്‍ ഇനി, ഇലക്ട്രോണിക്കായും ,പോസ്റ്റ്മാനെ കാത്തിരിക്കേണ്ട..

വിവിധ അപേക്ഷകളുടെ തീരുമാനവും ,രേഖകളും ഇലക്ട്രോണിക് രീതിയില്‍ അപേക്ഷകന് നല്‍കാന്‍ നീതിന്യായ വകുപ്പിനെ പുതിയ നിയമനിര്‍മ്മാണം അനുവദിക്കും.

ഗുരുതരമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരോ രാജ്യ സുരക്ഷയ്ക്ക് അപകടകരമെന്ന് കരുതുന്നവരോ ആയ വ്യക്തികള്‍ക്ക് ഇനി മുതല്‍ നാടുകടത്താനുള്ള ഉദ്ദേശത്തോടെയുള്ള സെക്ഷന്‍ 3 നോട്ടീസുകള്‍ നല്‍കിക്കഴിഞ്ഞാല്‍ സ്വമേധയാ രാജ്യം വിടാനുള്ള വിടാനുള്ള ഓപ്ഷനും അനുവദിച്ചിട്ടുണ്ട്.അത്തരമൊരു സാഹചര്യത്തില്‍ രാജ്യം വിട്ടാലും,അവര്‍ക്ക് നിയമം പാലിച്ച് അയര്‍ലണ്ടില്‍ തിരിച്ചെത്താന്‍ പുതിയ ഭേദഗതി അനുമതി നല്‍കുന്നു.എന്നാല്‍ അവരെ നിര്‍ബന്ധപൂര്‍വം നാട് കടത്തേണ്ട അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ അവരെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കുകയില്ല.

ഐറിഷ് പൗരത്വത്തിന് വേണ്ടി കാത്തിരിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് പുതിയ നിയമമാറ്റം ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി ഹെലന്‍ മെക് എന്ടി പ്രസ്താവനയില്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.