ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ച് മരിച്ചത് 100 പേര്‍ മാത്രമെന്ന് ‘സര്‍ക്കാര്‍ രേഖകള്‍ ‘ എന്നു ചൂണ്ടിക്കാട്ടുന്ന ഔദ്യോഗിക
രേഖകള്‍ സഹിതം ചിത്രീകരിച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. തത്സമയം റെക്കോര്‍ഡു ചെയ്ത ഈ വീഡിയോ 400,000 പേര്‍ കണ്ടു, 13,000 പേര്‍ ഷെയര്‍ ചെയ്തു.ഏകദേശം 4,000പേര്‍ കമന്റിട്ടു.
മരണം കണക്കാക്കുന്ന ആരോഗ്യ വകുപ്പ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ വിരുദ്ധ പ്രചാരകനായ ബെന്‍ഗില്‍റോയ് ആണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.ഡബ്ലിനിലെ ഒരു മാധ്യമ സ്ഥാപനത്തിന്റെ മുമ്പിലെത്തി മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയാണ് ഗില്‍റോയ് വിശദീകരണം നല്‍കിയത്.
അയര്‍ലന്‍ഡിലെ വൈറസിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ പതിവായി പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ് ഏജന്‍സിയായ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നിരീക്ഷണ കേന്ദ്രത്തിന്റെ (എച്ച.്പിഎസ്.സി) റിപ്പോര്‍ട്ടില്‍ നിന്നുള്ള കണക്കുകളാണ് വീഡിയോയില്‍ ഗില്‍റോയ് ഉദ്ധരിച്ചത്.ഇന്നലെ പ്രസിദ്ധീകരിച്ച എച്ച്പിഎസ്സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇന്നുവരെ കോവിഡ് -19 മായി ബന്ധപ്പെട്ട 1,777 മരണങ്ങളില്‍ 1,677 പേര്‍ക്ക് അടിസ്ഥാനപരമായ മറ്റ്ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന പറയുന്നു.
100 പേരെക്കുറിച്ച് അങ്ങനെ പരാമര്‍ശമില്ല.എച്ച.്പിഎസ്.സി റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇറങ്ങിയ വീഡിയോ വ്യാപകമായി ചര്‍ച്ച ചെയ്യാന്‍ മറ്റു കാരണങ്ങള്‍ ആവശ്യമില്ലല്ലോ.
കോവിഡ് -19 ല്‍ നിന്ന് 100 പേര്‍ മാത്രമാണ് മരിച്ചതെന്ന് സര്‍ക്കാര്‍ രേഖയെ അടിസ്ഥാനമാക്കി വീഡിയോയില്‍ ഗില്‍റോയ് സ്ഥാപിക്കുന്നു. കോവിഡ് ബാധിച്ച് 100 പേര്‍ മാത്രമാണ് മരിച്ചത്.മരണമടഞ്ഞ ബഹുഭൂരിപക്ഷം ആളുകള്‍ക്കും മരണത്തിന് ആരോഗ്യപരമായ അവസ്ഥ കൂടി കാരണമായെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അവര്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് മൂലമല്ല മരിച്ചതെന്ന് ഗില്‍റോയ് അവകാശപ്പെടുന്നു. വൈറസ് ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും പ്രായമായവരാണെന്നും അദ്ദേഹം കുറിക്കുന്നു. കോവിഡ് മരണ നിരക്ക് പെരുപ്പിച്ചു കാട്ടുകയാണെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
ബിസിനസുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ നിയന്ത്രണങ്ങള്‍, പബ്ബുകള്‍ അടച്ചിടല്‍, യാത്രാനിരോധനം എന്നിവയ്ക്കായി കണക്കുകള്‍ മനപ്പൂര്‍വ്വം വര്‍ദ്ധിപ്പിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
”കോവിഡ് മൂലം ഈ രാജ്യത്ത് മരണമടഞ്ഞത് 100 ആളുകളാണ്.എന്നിട്ടും നമ്മള്‍ രാജ്യം മുഴുവന്‍ അടച്ചു’ ഗിലോറി പറയുന്നു.ആരുടെയും മരണം കുറയ്ക്കാന്‍ ശ്രമിക്കുന്നില്ല. എങ്കിലും, മിക്കവാറും 70 വയസ്സിനു മുകളിലുള്ളവരാണ് മരിച്ചതെന്നത് സാക്ഷ്യപ്പെടുത്തുന്നത് സര്‍ക്കാര്‍ രേഖയാണ്.മരിച്ച ആളുകളുടെ പ്രായം 17 മുതല്‍ 105 വരെയാണ്. എച്ച്.പി.എസ്.സി കണക്കുകള്‍ പ്രകാരം മരിച്ചവരുടെ ശരാശരി പ്രായം 84ആണ്.
ആരോഗ്യവകുപ്പ് പറയുന്നത്
കോവിഡ് മൂലം മരണമടഞ്ഞ അയര്‍ലന്‍ഡിലെ ഭൂരിഭാഗം ആളുകള്‍ക്കും അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നത് ശരിയാണെന്ന് വീഡിയോയില്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ചുള്ള ആരോഗ്യവകുപ്പിന്റെ പ്രതികരണത്തില്‍ വക്താവ് വ്യക്തമാക്കി.
അയര്‍ലന്‍ഡിലെ മൂന്നിലൊന്ന് ആളുകള്‍ക്ക് (32%)ദീര്‍ഘകാല ആരോഗ്യനിലയുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ നമ്മുടെ
സമൂഹത്തിന്റെ ഭാഗമാണ്. അടിസ്ഥാനപരമായ മെഡിക്കല്‍ അവസ്ഥയുള്ള ഓരോ വ്യക്തിയും അവരുടെ ജീവിതവും പ്രധാനം തന്നെയാണ്. കോവിഡ് -19 മൂലം മരണമടഞ്ഞ മെഡിക്കല്‍ അവസ്ഥയുള്ളവര്‍ അത് ബാധിച്ചിരുന്നില്ലെങ്കില്‍ വളരെക്കാലം ജീവിച്ചിരിക്കുമായിരുന്നു.സജീവ ഗവേഷണ മേഖലയാണ് പോസ്റ്റ്-കോവിഡ് -19 സിന്‍ഡ്രോം എന്നും വക്താവ് വിശദീകരിക്കുന്നു.
അയര്‍ലണ്ടിന്റെ കോവിഡ് -19 നിരീക്ഷണ ഡാറ്റയുടെ ഭാഗമായ 30-ലധികം വ്യവസ്ഥകളുണ്ട്.അതിനാവശ്യമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. ദീര്‍ഘകാല ആസ്പിരിന്‍ തെറാപ്പി, രക്താതിമര്‍ദ്ദം മുതല്‍ കാന്‍സര്‍, സെറിബ്രല്‍ പക്ഷാഘാതം, ഗര്‍ഭാവസ്ഥ എന്നിവ വരെയാണ് ഈ അവസ്ഥകള്‍.
കോവിഡ് -19 മരണങ്ങള്‍ കണക്കാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെയും ഡബ്ല്യുഎച്ച്ഒ) യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും (ഇസിഡിസി) മാര്‍ഗനിര്‍ദേശങ്ങളാണ് അയര്‍ലന്‍ഡ് പിന്തുടരുന്നത്.ആര്‍ക്കു വേണമെങ്കിലും ഈ മാര്‍ഗ്ഗനിര്‍ദ്ദേശം
വായിക്കാവുന്നതാണ്.കോവിഡ് മൂലമുള്ള ഒരു മരണത്തെ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി നിര്‍വചിച്ചിരിക്കുന്നത് ക്ലിനിക്കലായാണ്. കോവിഡ് മൂലമുള്ള മരണം മറ്റൊരു രോഗത്തിന് കാരണമാകില്ല (ഉദാ. കാന്‍സര്‍). കാന്‍സര്‍ ബാധിതന്‍ കോവിഡ് ബാധിച്ചു മരിച്ചാല്‍ മുന്‍കാല അവസ്ഥകള്‍ സ്വതന്ത്രമായി കണക്കാക്കേണ്ടതുണ്ട്.
കോവിഡ് -19 മരണ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ച്യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് പല രാജ്യങ്ങളിലും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വിവാദ വീഡിയോയില്‍ തന്നെ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
യു എസിലെ കോവിഡ് -19 മരണങ്ങളുടെ ഔദ്യോഗിക കണക്കെടുപ്പ് സംബന്ധിച്ചും ഇത്തരം അഭ്യൂഹങ്ങളുണ്ടായതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അടുത്തിടെ പറഞ്ഞിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് റീട്വീറ്റ് ചെയ്ത അത്തരത്തിലുള്ള ഒരു പോസ്റ്റ് അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.
ബിബിസി ന്യൂസ് വിവരിച്ചതുപോലെ, കോവിഡ് -19 പരാമര്‍ശിക്കുന്ന യുഎസിലെ എല്ലാ മരണ സര്‍ട്ടിഫിക്കറ്റുകളില്‍ 6% ത്തിലൊഴികെ മറ്റ് രോഗങ്ങളൊന്നും പരാമര്‍ശിക്കുന്നില്ലെന്ന് പറയുന്നത് ശരിയാണ്.എന്നിരുന്നാലും, 92% മരണങ്ങളും കോവിഡ് -19 മരണമാണെന്ന് വ്യക്തമാക്കുന്നു.കാരണം ഒരു രോഗിക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ പ്രമേഹം പോലുള്ള അവസ്ഥകളോ ഉണ്ടായിരുന്നിരിക്കാം.എന്നാല്‍ മരണത്തിന്റെ പ്രധാന കാരണം കോവിഡ് -19 ആണ്.അതുകൊണ്ടാണ് ഇക്കാര്യം
പറയുന്നത്.വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ സമാനമായ രീതിയിലാണ് അയര്‍ലന്‍ഡും രേഖപ്പെടുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.അതേസമയം അയര്‍ലന്‍ഡില്‍ കോവിഡ് മരണം കണക്കാക്കിയതില്‍ നേരിയ പെരുപ്പിച്ചുകാണിക്കലുണ്ടാകാമെന്ന് ആരോഗ്യപരിശോധനാ സമിതിയായ ഹിക്വയും അംഗീകരിച്ചിരുന്നു.
ഗില്‍ റോയിയുടെ വിവാദവീഡിയോ ലിങ്കില്‍ കാണാം
ഐറീഷ് മലയാളി ന്യൂസ്
Comments are closed.