head1
head3

ഐഒസി യൂത്ത് വിംഗിന്റെ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി

ഡബ്ലിന്‍ : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലണ്ട് യൂത്ത് വിംഗിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി. ഒമ്പതു മാസം പ്രായമുള്ള ഏയ്തന്‍ വിനു കളത്തില്‍ അടക്കമുള്ള ഏറെ കുരുന്നുകള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തി.

ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കലിന്റെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐ ഒ സി / ഒ ഐ സി സി പ്രസിഡന്റ് എം എം ലിങ്ക്വിന്‍സ്റ്റാര്‍ അധ്യക്ഷത വഹിച്ചു. ഐഒസി യൂത്ത് വിംഗിന്റെ ചുമതലയുള്ള ജോര്‍ജ് കുരുവിള മുഖ്യ പ്രഭാഷണം നടത്തി.

സോബിന്‍ വടക്കേല്‍, ചാള്‍സണ്‍ ചാക്കോ, ജയിന്‍ നിരപ്പേല്‍, ജോസഫ് പുളിയ്ക്കന്‍, സൗമ്യാ വിനു, ചിപ്പി സെബാസ്റ്റ്യന്‍, ഷെന്‍സി ജിന്‍സണ്‍, അരുണ്‍ മെവി, അക്ഷിക്ക് ജോയ്സ്, ബിനില്‍ സെനി, അജോ ജോസ്, രാഹുല്‍ കോഷിക്, വിനു കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.