ഡബ്ലിന്‍ : ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലില്‍ വിദേശ ഫണ്ടുകള്‍ പിന്‍വലിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നു. ആഗോള മാന്ദ്യ ഭീതിയും പലിശനിരക്കുകളുടെ വര്‍ദ്ധനയുമാണ് വിദേശഫണ്ടുകളുടെ പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി വിദേശ ഫണ്ടുകള്‍ പിന്‍വലിക്കുന്നത് തുടരുകയാണ്. വികസ്വര സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് ഈ പിന്‍മാറ്റമെന്നാണ് സൂചന.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഡാറ്റ പ്രകാരം മാര്‍ക്കറ്റ് സ്റ്റോക്കുകളിലും ആഭ്യന്തര ബോണ്ടുകളിലുമെത്തിയ അന്താരാഷ്ട്ര നിക്ഷേപം 10.5 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 37 ബില്യണ്‍ യൂറോയാണ് പിന്‍വലിക്കപ്പെട്ടത്. വിദേശ ഫണ്ടുകള്‍ പിന്‍വലിച്ച് ഡൊമസ്റ്റിക്ക് മാര്‍ക്കറ്റുകളിലേയ്ക്ക് എത്തുന്ന 2005ന് ശേഷമുള്ള ഏറ്റവും വലിയ ഒഴുക്കാണിതെന്ന് കണക്കുകള്‍ പറയുന്നു.
താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ പല വികസ്വര രാജ്യങ്ങളും കറന്‍സികളുടെ മൂല്യത്തകര്‍ച്ച നേരിടുകയാണ്. യു എസില്‍ ഈ ആഴ്ച തുടര്‍ച്ചയായ രണ്ടാം വട്ടവും ഉല്‍പ്പാദനത്തില്‍ കുറവുണ്ടായി.
റഷ്യയുടെ ഉക്രൈയ്ന്‍ ആക്രമണത്തെത്തുടര്‍ന്ന് എണ്ണയുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍, ഏപ്രില്‍ അവസാനം ബ്രസീല്‍, കൊളംബിയ എന്നീ കയറ്റുമതി വിപണികള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ആഗോള മാന്ദ്യം, പണപ്പെരുപ്പം, യുഎസ് പലിശനിരക്കുകളിലെ വര്‍ധന, ചൈനീസ് സാമ്പത്തിക മാന്ദ്യം എന്നിവയാണ് പല വിദേശ നിക്ഷേപകരെയും പിന്മാറാന്‍ പ്രേരണ നല്‍കിയത്.
ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ചൈന പോലും സാമ്പത്തിക വീണ്ടെടുക്കലിന്റെ ചെറിയ സൂചനകളൊന്നും കാണിക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് ചൈന.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.