head1
head3

വസന്ത കാലത്തിന് വര്‍ണപ്പകിട്ടേറുവാന്‍ കൗണ്ടി ഗോള്‍വെയിലെ കുട്ടികള്‍ക്കായി ഇന്‍സ്പിരേഷന്‍ 2021

ഗോള്‍വേ :കൊറോണ കാലം നല്‍കിയ വിരസതകള്‍ക്കു വിരാമം നല്‍കി വര്‍ണക്കൂട്ടുകളുടെ ചെപ്പു തുറന്നൊരു മത്സര ആഘോഷത്തിന് കൗണ്ടി ഗോള്‍വേയിലെ കുട്ടികള്‍ തയ്യാറെടുക്കുന്നു. ഈ വര്‍ഷം ഓണ്‍ലൈന്‍ ആയി നടത്തപെടുന്ന GICC ഇന്‍സ്പിറേഷന്‍ 2021 കളറിംഗ് ആന്‍ഡ് ഡ്രോയിങ് മത്സരം അടുത്ത ശനിയാഴ്ച (മാര്‍ച്ച് 27 ) – ഉച്ചയ്ക്ക് 12 മണിമുതല്‍ 2 മണി വരെ നടത്തപ്പെടുന്നു.

കൗണ്ടി ഗോള്‍വേയിലുള്ള 5 വയസു മുതല്‍ 15 വയസ്സുവരെയുള്ള ഏതൊരു കുട്ടിയ്ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. തികച്ചും അനൗപചാരികവും എന്നാല്‍ കുട്ടികളില്‍ പ്രോത്സാഹനവും ആവേശവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ഈ മത്സരത്തില്‍ മാര്‍ച്ച് 25 നു മുമ്പായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ ആയി രെജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

3 വിഭാഗങ്ങളായി നടത്തപെടുന്ന മത്സരത്തിലേയ്ക് കൗണ്ടി ഗോള്‍വേയിലെ എല്ലാ കുട്ടികളെയുംസ്വാഗതം ചെയ്യുന്നതായി GICC അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ ഫോമിലൂടെയും പിന്നീട് നല്‍കുന്ന പൊതു നിയമാവലിയിലൂടെയും ലഭ്യമാകുന്നതാണ്.

കുട്ടികളുടെ തനതായ അഭിരുചിയും,ഭാവനയും, ക്രിയാത്മകതയും അവരുടെ സൃഷ്ടികളില്‍ പ്രതിഫലിപ്പിക്കാനുള്ള അവസരവും സൗകര്യങ്ങളും മാത്രമേ മാതാപിതാക്കള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ഒരുക്കിനല്‍കാവൂവെന്ന് GICC അഭ്യര്‍ത്ഥിച്ചു.

വിജയികള്‍ക്ക് GICC നടത്തുന്ന ഏറ്റവും അടുത്ത പൊതുപരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് തോമസ്- 0877765728, ജോസ് സെബാസ്റ്റ്യന്‍- 0876450033, റോബിന്‍ ജോസ്- 0876455253എന്നിവരില്‍ നിന്നോ indiansingalway@gmail.comഎന്ന ഇമെയില്‍ മുഖേനയോ ലഭ്യമാണ്.

REGISTRATION LINK

https://docs.google.com/forms/d/e/1FAIpQLSfJFS1wErGqML8bnvrcoWQe4r4W3_X4qVDrCEaUYMu4IoF7DA/viewform

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JFxiQTtNtYA4HJkPRglgNl

Comments are closed.