head1
head3

ഇന്തൊ ഐറിഷ് കള്‍ച്ചറല്‍ സൊസൈറ്റി എന്നിസ്‌കോര്‍ത്തിയില്‍ സാംസ്‌കാരിക സംഗമം ഒരുക്കുന്നു

എന്നിസ്‌കോര്‍ത്തി : ഇന്തൊ ഐറിഷ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, എന്നിസ്‌കോര്‍ത്തി ‘ പ്രസന്റേഷന്‍ സെന്റ’റില്‍ സാംസ്‌കാരിക സംഗമം ഒരുക്കുന്നു. ഒക്ടോബര്‍ ഒന്ന്, ശനിയാഴ്ച വൈകിട്ട് 6മണിക്കാണ് സാംസ്‌കാരിക സംഗമം സംഘടിപ്പിക്കുന്നത്.

.പ്രശസ്ത നര്‍ത്തകി,റൂത് പ്രിതിക സംഗമത്തോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിക്കും..ഭാരതീയ നൃത്തങ്ങളെ പരിചയപ്പെടുത്തിയും വിശദീകരിച്ചുമാണ് നൃത്തം അവതരിപ്പിക്കപ്പെടുന്നത്.അയര്‍ലണ്ടിന്റെ തനതു പൗരാണിക കലയായ ‘ ഷാനഗി’ കളുടെ അവതരിപ്പിക്കുന്നത് ഔലര്‍ട് ഗ്രാമവാസികളാണ്.സാംസ്‌കാരിക ചടങ്ങില്‍ വച്ച് അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ ഡോക്യുമെന്ററി സംവിധായകനുമായ മൈക്കല്‍ ബെന്‍സനെ ആദരിക്കുന്നു

അയര്‍ലണ്ടിലെ , ആധുനിക പ്രവാസി ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ഇതെന്ന് സംഘാടകര്‍ അറിയിച്ചു.ഇന്തോ ഐറിഷ് കള്‍ച്ചറല്‍ സൊസൈറ്റി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.’വിസ്റ്റ’ കാരിയര്‍ സൊലൂഷന്‍സാണ് സാംസ്‌കാരിക സായാഹ്നം സ്‌പോണ്‍സര്‍ ചെയ്യുന്നത്

വൈവിധ്യമാര്‍ന്ന സംസ്‌ക്കാര പാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയുടെയും, യൂറോപ്യന്‍ പൗരാണികതയുടെ കുലീനമായ അടിവേരുകളുള്ള അയര്‍ലണ്ടിന്റെയും സാംസ്‌കാരിക രംഗത്തെ പരസ്പരമുള്ള പങ്കാളിത്തം പുതിയ തലമുറയ്ക്ക് എന്തുകൊണ്ടും ഊര്‍ജ്ജം പകരുന്നതാവും ഈ സാംസ്‌കാരിക സംഗമം

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.