സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപോര്‍ട്ട്. 2020ലെ 20,700 കോടി രൂപയില്‍ നിന്ന് 2021ല്‍ ഇന്ത്യന്‍ പൗരന്‍മാരുടെയും കമ്പനികളുടെയും നിക്ഷേപം 30,500 കോടി രൂപയായി ഉയര്‍ന്നു. ഇതിനുപുറമെ, ഇന്ത്യന്‍ ഉപഭോക്താക്കളുടെ സേവിങ്സ്-ഡെപ്പോസിറ്റ് അക്കൗണ്ടുകളിലുള്ള പണം ഏഴ് വര്‍ഷത്തെ ഉയര്‍ന്നതോതിലെത്തി. 4,800 കോടി രൂപയാണ് ഈയിനത്തിലുള്ളത്. രണ്ടു വര്‍ഷം ഈ അക്കൗണ്ടുകളില്‍ ഇടിവുണ്ടായെങ്കിലും ഈ വര്‍ഷം വര്‍ധനയുണ്ടായി.
രാജ്യത്തെ വിവിധ വ്യക്തിഗത ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കിന് റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്കുകളാണ് പുറത്ത് വന്നത്. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലുണ്ടെന്ന് പറയപ്പെടുന്ന കള്ളപ്പണത്തിന് ഇതില്‍ ഉള്‍പ്പെടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വിസ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട ഔദ്യോഗിക രേഖകളിലുള്ള പണത്തിന്റെ കണക്കുമാത്രമാണിത്. ഇന്ത്യക്കാരോ, വിദേശ ഇന്ത്യക്കാരോ മൂന്നാമതൊരു രാജ്യത്തിലെ സ്ഥാപനത്തിന്റെ പേരിലോ മറ്റോ സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണത്തിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന്, സ്വിറ്റ്സര്‍ലന്‍ഡ് 2018 മുതല്‍ മറ്റ് രാജ്യങ്ങളുമായി അവരുടെ ബാങ്കുകളില്‍ അക്കൗണ്ടുള്ള ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവരങ്ങളില്‍ ഉടമയുടെ പേര്, വിലാസം, താമസിക്കുന്ന രാജ്യം, നികുതി തിരിച്ചറിയല്‍ നമ്പര്‍ എന്നിവയും റിപ്പോര്‍ട്ടിംഗ് സ്ഥാപനം, അക്കൗണ്ട് ബാലന്‍സ്, മൂലധന വരുമാനം എന്നിവ ഉള്‍പ്പെടുന്നു. നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്‌സര്‍സര്‍ലന്‍ഡും തമ്മില്‍ 2018 മുതല്‍ സംവിധാനം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങള്‍ കള്ളപ്പണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് അധികൃതര്‍ പറയുന്നത്. അതേസമയം ഇന്ത്യന്‍ സര്‍ക്കാരിന്റെ കള്ളപ്പണത്തിനെതിരായുള്ള നടപടികള്‍ക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡ് ഒപ്പമുണ്ടാകുമെന്നും സ്വിസ് അധികൃതര്‍ വ്യക്തമാക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.