ഡബ്ലിന്‍ : യൂറോപ്യന്‍ മല്‍സരത്തില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ പ്രതിഭകള്‍. ബിടി യംഗ് സയന്റിസ്റ്റ് 2022 വിജയികളായ ആദിത്യ കുമാര്‍ ആദിത്യ ജോഷി എന്നിവരാണ് വിദേശത്തുനിന്നെത്തി അയര്‍ലണ്ടിനും അഭിമാനമായത്.ഇരുവരും സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ നെതര്‍ലാന്‍ഡിലെ ലൈഡനില്‍ നടക്കുന്ന 2022 ലെ യുവ ശാസ്ത്രജ്ഞര്‍ക്കായുള്ള ഇയു മത്സരത്തിലാണ് (ഇയുസിവൈസ്) അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്നത്.
ഡബ്ലിനിലെ സിഞ്ച് സ്ട്രീറ്റില്‍ നിന്നുള്ള ഫോര്‍ത്് സഫിഫ്ത് വര്‍ഷ വിദ്യാര്‍ഥികളായ ജോഷിയും കുമാറും ബി ടി യംഗ് സയന്റിസ്റ്റ് ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷനില്‍ ‘ബെര്‍ണൂലി ക്വാഡ്രിസെക്ഷന്‍ പ്രോബ്ലം പരിഹരിക്കുന്നതിനുള്ള പുതിയ രീതിയാണ് വീണ്ടും അവതരിപ്പിക്കുക.1687 മുതലുള്ള ഈ പ്രോബ്ലത്തിന് ഇരു വിദ്യാര്‍ഥികളും ചേര്‍ന്ന് പുതിയ സമീപനം കണ്ടെത്തുകയായിരുന്നു.
യുഎസ്എ, കാനഡ, ദക്ഷിണ കൊറിയ എന്നിവയെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുമുള്ള മല്‍സരാര്‍ഥികള്‍ക്കെതിരെയാകും ഇവര്‍ മത്സരിക്കുക. മല്‍സര വിജയികളെ സെപ്തംബര്‍ 17ന് പ്രഖ്യാപിക്കും.കഴിഞ്ഞ 32വര്‍ഷമായി യൂറോപ്യന്‍ മല്‍സരത്തിലേയ്ക്ക് പ്രോജക്ടുകള്‍ അയയ്ക്കാറുണ്ട്. 16 തവണ ഒന്നാം സ്ഥാനങ്ങള്‍ നേടിയിട്ടുമുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ജോഷിയുടെയും കുമാറിന്റെയും അതിശയകരമായ പ്രോജക്ട് വിധികര്‍ത്താക്കളില്‍ വളരെ മതിപ്പുണ്ടാക്കിയിരുന്നുവെന്ന് ബി ടി അയര്‍ലണ്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷെയ് വാല്‍ഷ് പറഞ്ഞു.ഇവരുടെ ഈ അവതരണം യൂറോപ്യന്‍ ജഡ്ജിംഗ് പാനലിനെയും ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഇദ്ദേഹം പറഞ്ഞു.ഇരുവര്‍ക്കും വിജയം വിജയം ആശംസിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്നതില്‍ വലിയ ആവേശത്തിലാണെന്ന് ആദിത്യ ജോഷിയും ആദിത്യ കുമാറും പറഞ്ഞു.ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള മറ്റെല്ലാ പ്രോജക്റ്റുകളും കാണാന്‍ കാത്തിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.യൂറോപ്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഗവണ്‍മെന്റ് ബില്‍ഡിംഗിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.