സ്ലൈഗോ: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 29നു ബാലിമോട്ടില്‍ ഉള്ള ലോഫ്റ്റ്‌സ് ഹാളില്‍ (Loftus Hall, Ballymote, Sligo, F56 AH93) നടത്തപ്പെടും.ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് ഒന്‍പതു വരെയാണ് പരിപാടികള്‍ .
ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ 27നു വൈകിട്ട് 6 മുതല്‍ 9 വരെ സ്ലൈഗോ ടെന്നീസ് ക്ലബ്ബില്‍ ‘മെഹന്തി ഈവും ‘ (മൈലാഞ്ചി ) ഒരുക്കിയിട്ടുണ്ട് .
ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടാന്‍ ഹിന്ദിയിലും ,ഇംഗ്ലീഷിലും ഉള്ള പ്രോമോ വിഡിയോകള്‍ അസോസിയേഷന്‍ പുറത്തിറക്കി .
വിനിഷാ പിള്ള, നൈനാന്‍ തോമസ് എന്നിവരുടെ രചനയില്‍ ജിന്‍സ് വര്‍ഗ്ഗീസാണ് ഛായാഗ്രഹണവും ,സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .
റോയല്‍ കാറ്ററേഴ്സിന്റെ വിഭവസമൃദ്ധമായ ദീപാവലിയുടെ തനതു രുചിക്കൂട്ടും ഇതോടൊപ്പമൊരുക്കിയിട്ടുണ്ട്.
ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാവുന്നതാണ്. https://www.tickettailor.com/events/sligoindians/780079
വാര്‍ത്ത : രമ്യാ ജെയിംസ് ,P R O ,ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.