ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ ജാസ്പ്രിത് ബുംറ നയിക്കും. പരിക്കിന്റെ പിടിയില്‍ ആയിരുന്ന ബുംറ ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുന്നത്. ഓഗസ്റ്റ് 18 ന് ഡബ്ലിനിലെ മാലഹൈഡില്‍ ആരംഭിക്കുന്ന അയര്‍ലണ്ട് പരമ്പരയില്‍ മൂന്ന് ട്വന്റി 20കളാണുള്ളത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന റുത് രാജ് ഗെയ്ക്ക് വാദ് അയര്‍ലണ്ട് പരമ്പരയില്‍ ഉപനായകന്റെ റോളിലെത്തും. മലയാളി താരം സഞ്ജു സാംസണും ജിതേഷ് ശര്‍മ്മയുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.
ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളായ യശസി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിങ് എന്നിവര്‍ ടീമില്‍ ഇടം നേടി. ശിവം ദൂബെയും വാഷിങ്ടണ്‍ സുന്ദറും ഷബാസ് അഹമ്മദും ഓള്‍ റൗണ്ടര്‍ പട്ടികയില്‍ ഇടം നേടി. ബുംറയ്‌ക്കൊപ്പം പരിക്കില്‍ നിന്ന് മോചിതനായ പ്രസീദ് കൃഷ്ണയും ടീമിലുണ്ട്. മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. സുന്ദറിനും ഷബാസിനും ഒപ്പം സ്പിന്നറായി ടീമിലുള്ളത് രവി ബിഷ്‌ണോയ് ടീമിലുണ്ട്.
മുമ്പ് ഒരു ടെസ്റ്റില്‍ ജാസ്പ്രിത് ബുംറ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിലായിരുന്നു ബുംറ നായകനായ ടെസ്റ്റ്. രോഹിത് ശര്‍മ്മയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ബുംറ നായകനായത്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. അനില്‍ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യന്‍ നായകനാകുന്ന ബൗളറാണ് ജാസ്പ്രിത് ബുംറ.
ഇന്ത്യന്‍ സ്‌ക്വാഡ് : ജസ്പ്രീത് ബുംറ, ഋതുരാജ് ഗെയ്ക്വാദ്, യഷസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.