വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത ടി20 പരമ്പര നടക്കാന്‍ പോവുന്നത് അയര്‍ലണ്ടിനെതിരെയാണ്. വിന്‍ഡീസിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയാണെങ്കില്‍ അയര്‍ലണ്ടിനെതിരെ (India vs Ireland) നടക്കാന്‍ പോവുന്നത് മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ്. ടൂര്‍ണമെന്റിനുള്ള ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
പേസര്‍ ജസ്പ്രീത് ബുംറയുടെ (Jasprit Bumrah) നേതൃത്വത്തിലുള്ള ടീമിനെയാണ് ഇന്ത്യ അയര്‍ലണ്ടിലേക്ക് അയക്കുന്നത്. യുവതാരങ്ങള്‍ക്കാണ് ടീമില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പരിക്ക് കാരണം ഏറെക്കലമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാറി നിന്നതിന് ശേഷമാണ് ബുംറ നായകനായി ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താന്‍ പോവുന്നത്.
മലയാളിതാരം സഞ്ജു സാംസണിനെ (Sanju Samosn) സംബന്ധിച്ചിടത്തോളം ടൂര്‍ണമെന്റില്‍ വലിയ അവസരമാണ് ലഭിക്കാന്‍ പോവുന്നത്. ബുംറ കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും സീനിയര്‍ താരം
സഞ്ജുവാണ്.
അയര്‍ലണ്ടിനെതിരെ ഇന്ത്യ പുതിയൊരു ഓപ്പണിങ് സഖ്യത്തെ പരീക്ഷിക്കും. യശസ്വി ജെയ്‌സ്വാളും ഋതുരാജ് ഗെയ്ക്വാദുമാണ് ടീമിന്റെ ഓപ്പണര്‍മാരാവാന്‍ പോവുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ നയിക്കുന്ന ഋതുരാജ് ടീമിന്റെ ഉപനായകന്‍ കൂടിയാണ്.
വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റിലും ടി20യിലും യശസ്വി അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. ടി20യിലെ ആദ്യമത്സരത്തില്‍ തിളങ്ങിയില്ലെങ്കിലും താരത്തില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ട്. ഇന്ത്യയുടെ ഭാവി ഓപ്പണിങ് നിരയായാണ് ഇരുവരെയും കരുതുന്നത്.ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന അതേ റോളിലായിരിക്കും സഞ്ജു അയര്‍ലണ്ട് പര്യടനത്തില്‍ ഇറങ്ങുക. ഇത് താരത്തിന് വലിയ അവസരം നല്‍കുമെന്ന് ഉറപ്പാണ്. ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ സഞ്ജുവിന് മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ചേക്കും.
ഇതിനോടകം ടി20യില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ തിലക് വര്‍മയും ഇന്ത്യന്‍ മധ്യനിരയിലുണ്ടാവും. കൂടാതെ ശിവം ദുബെ ഫിനിഷറുടെ റോളിലും കളിക്കാനാണ് സാധ്യത.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.