അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് ഇന്ന് ആഘോഷമേള , ഡബ്ലിനിലെ കില്‍ബോഗട്ട് പാര്‍ക്കില്‍ ജനസഹസ്രങ്ങളെത്തും
ഇന്ത്യയുടെ പരമ്പരാഗത സാംസ്കാരിക കലകള്‍ മതി യഥേഷ്ടം സൗജന്യമായി ആസ്വദിക്കാനുള്ള അവസരമാണ് ഡണ്‍ലേരി കൗണ്ടി കൗണ്‍സിലിന് കീഴില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.
എന്‍ 11ലെ കില്‍ബോഗട്ട് പാര്‍ക്കിലാണ് (ബാലിബ്രാക്ക് ടെസ്കോയ്ക്ക് സമീപം) ഇന്ന്, ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ഏഴുവരെ നീണ്ടു നില്ക്കുന്ന പരിപാടികള്‍.
ഇന്ത്യന്‍ സംഘടനയായ സോഷ്യല്‍ സ്പേസ് അയര്‍ലണ്ട് ,ഡണ്‍ലേരി കൗണ്ടി കൗണ്‍സിലിന്റെയും,ഡണ്‍ലേരി ഇന്റഗ്രേഷന്‍ ഫോറം ,ഗാര്‍ഡ , സ്പോര്‍ട്സ് പാര്‍ട്ണര്‍ഷിപ്പ്,സൗത്ത് സൈഡ് പാര്‍ട്ണര്‍ഷിപ്പ് എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് ഇന്ത്യാ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ ജീവിയ്ക്കുന്ന ഇന്ത്യക്കാരുടെ മഹോത്സവമായാണ്, ഡണ്‍ലേരി ഇന്ത്യാ ഫെസ്റ്റിനെ വിവക്ഷിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള വിവിധ പ്രാദേശിക ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ ഒന്നിച്ചാണ് ഈ മഹോല്‍സവത്തിന് ആതിഥേയത്വമേകുന്നത്.ഇന്ത്യാഫെസ്റ്റിലെ കാര്യ പരിപാടികള്‍ താഴെപ്പറയും വിധമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
1 ശിങ്കാരിമേളം (ഡ്യൂഡ്രോപ്സ്)
2 കന്നഡ ഭരതനാട്യം
3 ഒഡിസി ഡാന്‍സ് കിഡ്സ് പെര്‍ഫോമന്‍സ്
4ഭാംഗ്ര- ഷാംറോക്ക് സബ് ജൂനിയേഴ്സ്
5 മറാത്തി ഫോക് ഡാന്‍സ്- ലാവ്നി
6 ബോളിവുഡ് ഡാന്‍സ്- ഡാന്‍സിംഗ് ക്വീന്‍സ്
7 കഥക് ഐറിഷ് ഫ്യൂഷന്‍ ഡാന്‍സ്- സതാക്ഷി
8 ബോളിവുഡ് മീറ്റ്സ് മോളി വുഡ്
9 എഡ് ഷീരന്സ് ഷേപ് ഓഫ് യു: ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സ്-സേറാ ഫെലിസിറ്റേഷന്‍ സെറിമണി
10 ശിങ്കാരിമേളം ഡ്യൂഡ്രോപ്സ്
11 തങ്കാത് ഗര്‍ബ- ഗുജറാത്തി ഡാന്‍സ്
12 ഡാന്‍സ് പെര്‍ഫോമന്‍സ്- ധര്‍മ്മേന്ദ്ര 1
13 ഒഡീസി ഡാന്‍സ് -അഡള്‍ട്ട് പെര്‍ഫോര്‍മന്‍സ്
14 കൊങ്കണി ഫോക് ഡാന്‍സ്
15 സിനിമാറ്റിക് ഡാന്‍സ് പെപെര്ഫോമന്സ്-മീന ആന്റ് ടീം
16 സെമി ക്ലാസിക്കല്‍ ഡാന്സ്ൃഐന്സ് ആന്റ് ടീം
17 ബോളിവുഡ് ഡാന്‍സ് -ഒഡിയ കിഡ്സ്
18 ഡാന്‍സ് പെര്‍ഫോമന്‍സ്-മുദ്ര ടീം
19 ഭാംഗ്ര -ഷാംറോക്ക്് ജൂനിയേഴ്സ്
20 ഇന്ത്യന്‍ സെമി ക്ലാസിക്കല്‍ -ആര്‍ളിന്‍,ആക്സിലീന്,ആദ്യ
21 ഫ്യൂഷന്‍ ഡാന്‍സ്- ഉല്‍സവ്
22 ഭരതനാട്യം-നൂപുര നാദശാല
23 ഡാന്‍സ് പെര്‍ഫോമന്‍സ് -ധര്‍മ്മേന്ദ്ര2
24 ബെയ്ല ഡാന്‍സ് – കൊങ്കണി യംഗ്സ്റ്റേഴ്സ്
25 ഇന്ത്യന്‍ സെമി ക്ലാസിക്കലവ്# -മീന ആന്റ് ടീം
26 ഭാംഗ്ര -ഷാംറോക്ക് അഡള്‍ട്ട്സ്
ഇതിനെല്ലാം അകമ്പടിയായി കാര്‍മിക് ബാന്‍ഡില്‍ നിന്നുള്ള ലൈവ് സംഗീതത്തോടൊപ്പം റോക്ക് ആന്‍ഡ് റോളും മേളയ്ക്ക് കൊഴുപ്പേകും.
ഉദ്ഘാടന സമ്മേളനത്തില്‍ ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ മേരി ഹാന ഫിന്, മന്ത്രി ഓസിന് സ്മിത്ത്, ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര, ഗാര്‍ഡ ചീഫ് സൂപ്രണ്ട് മാത്യു നൈലാന്‍ഡ്,ടി ഡിമാര്‍, സെനറ്റര്‍മാര്‍,കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
12 മണി മുതല്‍ 2 മണി വരെ കുട്ടികള്‍ക്കുള്ള ക്രിക്കറ്റ്, അമ്പെയ്ത്ത് & ഹൈജമ്പ് തുടങ്ങിയ സെഷനുകളുമുണ്ടാകും.ഉച്ചയ്ക്ക് യോഗയുടെ സെഷനുകളും നടത്തപ്പെടും.മെയിന്‍ സ്റ്റേജിലാണ് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറുക.
ഇന്ത്യന്‍ ജ്വല്ലറി സ്റ്റാളുകളും മൈലാഞ്ചി (മെഹന്ദി) സ്റ്റാളുകളും സന്ദര്‍ശിക്കാനും അവസരമുണ്ടാകും.കൂടാതെ വിപുലവും വിശാലവുമായ ഇന്ത്യന്‍ രുചികള്‍ നിറഞ്ഞ ഫുഡ് സ്റ്റാളുകളും ഫെസ്റ്റിലുണ്ടാകും.
പാര്‍ക്കിംഗ് സൗജന്യമായി ഒരുക്കിയിട്ടുണ്ട്. ബാലിബ്രാക് ടെസ്കോയ്ക്ക് എതിര്‍വശത്തുള്ള ഗേറ്റില്‍ കൂടി വേണം വാഹനങ്ങള്‍ അകത്ത് പ്രവേശിക്കേണ്ടത്.
എയര്‍ കോഡ് :A96 F959
ഇന്ത്യാ ഫെസ്റ്റ് വേദിയുടെ സമീപത്ത് കൂടി സര്‍വീസ് നടത്തുന്ന ബസ് റൂട്ടുകള്‍:
ബസ് 7എ(സ്റ്റോപ്പ് 3226/3216)മൗണ്ട് ജോയി സ്ക്വയര്‍,ഡബ്ലിന്‍ സിറ്റി സെന്റര്‍-
ബസ് 45എ/45ബി (സ്റ്റോപ്പ് 3226/3216) ബ്രേ – ഷാങ്കില്‍ – ഡണ്‍ലേരി
ബസ് 111 (സ്റ്റോപ്പ് 3226/3216) ഡാല്‍ക്കി- ഡണ്‍ലേരി
ബസ് 145, 155,84/എ, (എന്‍11 സ്റ്റോപ്പ് 3131/3147) ബ്രേ – ഡബ്ലിന്‍ സിറ്റി സെന്റര്‍.
ഇന്ത്യാ ഫെസ്റ്റിനുള്ള പ്രവേശനം സൗജന്യമാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ഏവരെയും ഇന്ത്യാ ഫെസ്റ്റ് ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.