ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിതരണശൃംഘല രൂപീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഇന്ത്യയും-ഇറ്റലിയുമടക്കം പതിനെട്ട് രാഷ്ട്രങ്ങള്‍
ദീര്‍ഘകാലടിസ്ഥാനത്തിലുള്ളതും, പ്രതിരോധ ശേഷിയുള്ളതും, കൂട്ടായതുമായ വിതരണ ശ്രംഖല രൂപീകരിക്കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദശേങ്ങളുമായി ഇന്ത്യ-ഇറ്റലി-യു എസ് അടക്കമുള്ള പതിനെട്ടോളം രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയനും ഇതിന്റെ ഭാഗമാണ്.
ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, കോംഗോ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ, ജപ്പാന്‍, മെക്‌സിക്കോ, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സിങ്കപ്പൂര്‍, സ്‌പെയിന്‍,യു.കെ എന്നിവരാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച മറ്റ് രാജ്യങ്ങള്‍.
ബുധനാഴ്ച യു.എസ് സെക്രട്ടറി ജനറല്‍ ആന്റണി ബ്ലിങ്കന്‍, കൊമേഴ്‌സ് സെക്രട്ടറി ജിനാ റൈമോണ്ടോ എന്നിവരുടെ അദ്ധ്യക്ഷതയില്‍ നടന്ന സപ്ലൈ ചെയിന്‍ മന്ത്രിതല യോഗത്തിലാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. യോഗത്തിന് ശേഷം ഈ റോഡ് മാപ്പ് അംഗീകരിച്ചുകൊണ്ട് രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവനയും പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സംഘടിപ്പിച്ച സപ്ലൈ ചെയിന്‍ സമ്മേളനത്തിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ യോഗം.
സുതാര്യത, വൈവിധ്യവത്കരണം, സുരക്ഷ, സുസ്ഥിരത എന്നീ നാല് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള റോഡ് മാപ്പിനാണ് കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. വിതരണമേഖലയിലെ ആശ്രിതത്വം മൂലമുണ്ടാവുന്ന അപകടങ്ങളെ ചെറുക്കുക എന്ന ലക്ഷ്യവും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുണ്ട്. അന്താരാഷ്ട്ര പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായതും, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതും, പ്രതിരോധ ശേഷിയുള്ളതുമായ സപ്ലൈന്‍ ചെയിന്‍ രൂപപ്പെടുന്നത് വഴി മാത്രമേ ഈ ലക്ഷ്യങ്ങളിലേക്കെത്താന്‍ കഴിയൂ എന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
സപ്ലൈ ചെയിനിന്റെ സുരക്ഷയ്ക്കായി അഴിമതി ഒഴിവാക്കാനും, പ്രശ്‌നങ്ങള്‍ പരസ്പരം പരിഹരിക്കാനുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഈ യോഗത്തിലൂടെ തീരുമാനമെടുത്തതായും, വ്യവസായം, തൊഴിലാളികള്‍, സിവില്‍ സൊസൈറ്റി എന്നിവരുടെ പങ്കാളിത്തം ഉള്‍പ്പെടുത്തി വിതരണ ശൃംഖലയിലെ സുരക്ഷാ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യാനും ഈ കൂട്ടായ്മ ശ്രമിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.