head1
head3

15% ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ ഇന്‍കം പ്രൊട്ടക്ഷന്‍; മറക്കരുത്, ഇതാണ് അവസരം…

ഡബ്ലിന്‍ : പെട്ടന്നൊരു ദിവസം ജോലി നഷ്ടമാവുകയോ ജോലി ചെയ്യാനാവാത്ത സാഹചര്യം ഇല്ലാതാവുകയോ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആര്‍ക്കും ഇഷ്ടമുണ്ടാവുകയില്ല. എന്നാല്‍ അത്തരമൊരു യാഥാര്‍ഥ്യത്തെ ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളേണ്ടി വന്നേക്കാം.

ആകസ്മികമായി സംഭവിക്കുന്നതാണ് ഇത്തരം വിപത്തുകള്‍. കുടിയേറ്റക്കാരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മറ്റു ആദായങ്ങളോ, ആശ്രയിക്കാനായി ഉറ്റവരോ ആരും ഇല്ലാത്ത ഒരു അവസ്ഥയുണ്ടാകുന്നത് ഭീതിതമായ സാഹചര്യത്തിലേയ്ക്ക് നയിക്കാനുമിടയുണ്ട്. ഇതിനെ മുന്നില്‍ക്കണ്ട് ഇന്‍കം പ്രൊട്ടക്ഷന്‍ പോളിസി പോലെയുള്ള മേഖല കൂടുതല്‍ വിശാലമായി പ്ലാന്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവിവ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയ ചില സംഗതികള്‍
പ്രാധാന്യമര്‍ഹിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് .

പരിക്കോ ദീര്‍ഘകാലം നീണ്ട രോഗമോ ബാധിച്ചാല്‍ അയര്‍ലണ്ടിലെ മൂന്ന് തൊഴിലാളികളില്‍ രണ്ട് പേര്‍ക്കും സോഷ്യല്‍ ഇന്‍ഷുറന്‍സ് (സിക്ക്) വേതനമല്ലാതെ മറ്റു വരുമാന മാര്‍ഗമൊന്നുമില്ലെന്ന് ഗവേഷണത്തില്‍ തെളിഞ്ഞു. ഇതാകട്ടെ, അയര്‍ലണ്ടില്‍ 210 യൂറോയില്‍ താഴെയാണ്.

ഒരു കുടുംബത്തിന് താങ്ങും തണലുമാവേണ്ട ഒരാള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും വരുമാനം കുറഞ്ഞു പോവുന്നത് അവരുടെ ജീവിതക്രമത്തെ തന്നെ തെറ്റിച്ചു കളഞ്ഞേക്കാം.

അത്തരമൊരു സാഹചര്യത്തിലാണ് മുന്‍കൂട്ടിയുള്ള ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വഴി മുമ്പ് ലഭിച്ചു കൊണ്ടിരുന്ന വരുമാനം, ജോലി ചെയ്യാനാവാത്ത സാഹചര്യം ഉണ്ടായാലും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുള്ളത്.

ഇന്‍കം പ്രൊട്ടക്ഷനെക്കുറിച്ച് ചിന്തിക്കണം

മുമ്പൊരിക്കലും ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനിനെ കുറിച്ച് ചിന്തിച്ചിട്ടില്ലാത്തവര്‍ ഇപ്പോള്‍ ആ വഴിയ്ക്ക് ചിന്തിക്കുന്നു എന്നാണ് സമീപകാല ഗവേഷണങ്ങള്‍ കാണിക്കുന്നത്. കോവിഡാനന്തര അയര്‍ലണ്ടില്‍ 70% പേര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായെന്നും ഗവേഷണത്തില്‍ കണ്ടെത്തി. ഒരൊറ്റ വരുമാനത്തെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന കുടുംബങ്ങള്‍ ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനുകളെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകാന്‍ നിര്‍ബന്ധിതരാവുന്നത് ഇവിടെയാണ്.

തൊഴിലില്ലാതെയായാലും ജീവിക്കേണ്ടേ…

വാടക അല്ലെങ്കില്‍ മോര്‍ട്ട് ഗേജ്, വീട്ടു ചിലവുകള്‍, കുട്ടികളുടെ പഠനച്ചിലവ്, വാഹന ചിലവുകള്‍ എന്ന് വേണ്ട അനവധി, നിരവധി വരുന്ന ചിലവുകള്‍ സര്‍ക്കാര്‍ തരുന്ന 208 യൂറോയില്‍ തീരുകയില്ലെന്ന് ഉറപ്പാണ്.

എന്നാല്‍ ‘വിവേകമതികളായ കന്യകമാരെ പോലെ’ അയര്‍ലണ്ടിലെ 35 ശതമാനം പേരോളം വരുന്ന ജീവനക്കാര്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ തിരഞ്ഞെടുക്കുന്നത് ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനുകളാണ്. അതിന്റെ അര്‍ഥം മുന്നില്‍ രണ്ട് പേരും ഇന്‍കം പ്രൊട്ടക്ഷന്‍ ഇല്ലാത്തവരാണ് എന്നത് തന്നെ.

എന്താണ് ഇന്‍കം പ്രൊട്ടക്ഷന്‍ ?

അസുഖം മൂലമോ, അപകടമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ജോലിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നാല്‍ ലഭിച്ചു കൊണ്ടിരുന്ന ശമ്പളത്തിന്റെ 75 ശതമാനമോ അതിലധികമോ വരെയുള്ള ഒരു വരുമാനം മാസം തോറും ഉറപ്പു വരുത്തുന്ന സംവിധാനമാണ് ഇന്‍കം പ്രൊട്ടക്ഷന്‍.

ഇന്‍കം പ്രൊട്ടക്ഷന്‍ : വലിയ ചിലവ് വരില്ലേ ?

ഇന്‍കം പ്രൊട്ടക്ഷനായി വലിയ ചിലവ് വന്നേക്കുമെന്ന ധാരണയാണ് പലരെയും ഇതില്‍ നിന്നും അകറ്റുന്നത്. എന്നാല്‍ മറ്റു ഇന്‍ഷുറന്‍സ് പോളിസികളേക്കാള്‍ വളരെ കുറഞ്ഞ പ്രീമിയമേ ഇതിനായി അടയ്‌ക്കേണ്ടതുള്ളൂ.

അമ്പതിനായിരം യൂറോ വാര്‍ഷിക ശമ്പളമുള്ള 35 വയസുള്ള ഒരു നഴ്സാണ് നിങ്ങള്‍ എന്ന് കരുതുക. ജൂണ്‍ 15 ന് മുമ്പായി ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനില്‍ നിങ്ങള്‍ ചേരുകയാണെങ്കില്‍ നിലവിലുള്ള 15% സബ്‌സിഡി ഇളവ് കൂടി കണക്കിലെടുത്താല്‍ 75 യൂറോയോളം പ്രതിമാസം അടച്ചാല്‍, രോഗമോ, അപകടമോ കാരണം നിങ്ങള്‍ക്ക് ജോലി ചെയ്യാനാവാത്ത അവസ്ഥയുണ്ടായാല്‍, ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാലറിയ്ക്ക് ഏകദേശം തുല്യമായ ഒരു തുക മാസം തോറും നിങ്ങള്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കുന്നതുവരെയോ, അഥവാ റിട്ടയര്‍മെന്റ് കാലാവധി വരെയോ ലഭിക്കും. നിലവിലുള്ള പ്രായം, റിട്ടയര്‍മെന്റ് പ്രായം എന്നിവ അനുസരിച്ചാണ് പ്രധാനമായും പ്രതിമാസ അടവില്‍ വ്യത്യാസം വരുന്നത്.

മാത്രമല്ല, നിങ്ങളുടെ മോര്‍ട്ട്‌ഗേജ്, അഥവാ റെന്റ് എന്നിവ മാത്രം മുടങ്ങാതെ അടയ്ക്കുന്നതിന് ആവശ്യമായ ഒരു തുക മാത്രം ഇന്‍കം പ്രൊട്ടക്ഷനില്‍ പെടുത്തിയാല്‍ മതിയെങ്കില്‍ അതിനുള്ള സൗകര്യവും ലഭ്യമാണ്.

ജോലിക്കാരെ പരമാവധി നേരത്തെ, ഇന്‍കം പ്രൊട്ടക്ഷന്‍ പോളിസിയിലേക്കെത്തിക്കുകയെന്ന പ്രചാരണ ദൗത്യമാണ് സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും നടത്തുന്നത്. പ്രായത്തിനനുസരിച്ച് മികച്ച പ്രീമിയം തുകയില്‍ പോളിസി തുടങ്ങാനാകുമെന്ന മെച്ചമുണ്ട്. മോര്‍ട്ട് ഗേജ് എടുക്കേണ്ട അവസ്ഥയുണ്ടാവുമ്പോള്‍ മിക്ക ലെന്‍ഡര്‍മാരും ഇപ്പോള്‍ ഇന്‍കം പ്രൊട്ടക്ഷന്‍ പോളിസി ഉണ്ടോ എന്നത് പരിശോധിക്കാറുമുണ്ട്.

നിരവധി കമ്പനികളാണ് ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനുകളുമായി ഐറിഷ് മാര്‍ക്കറ്റിലുള്ളത്. ഏറ്റവും മികച്ചതും ലാഭകരവുമായതുമായ ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് മലയാള ഭാഷയില്‍ തന്നെ വിദഗ്ദ ഉപദേശം ലഭ്യമാക്കുവാന്‍ ഇന്ത്യയിലെ കൊഡാക്ക് മഹീന്ദ്രയില്‍ വെല്‍ത്ത് മാനേജ്മെന്റ് മേഖലയില്‍ പ്രവര്‍ത്തിച്ച ശേഷം, അഡ്വാന്‍സ് ഫിനാന്‍സ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി, ക്വാളീഫൈഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന ജിജോ ജോയിയുമായി ബന്ധപ്പെടാവുന്നതാണ്.

അയര്‍ലണ്ടിലെങ്ങും പ്രശസ്തമായ ‘ക്ലെവര്‍മണീ’ ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതിനിധികൂടിയായ ജിജോ ജോയിയുടെ ഫോണ്‍ നമ്പര്‍ : 0852610741

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.