ഡബ്ലിന്‍ : ഉക്രൈന്‍ അഭയാര്‍ഥികള്‍ക്കായി അയര്‍ലണ്ടില്‍ 35,000 വീടുകള്‍ പുതിയതായി നിര്‍മ്മിക്കേണ്ടി വരുമെന്ന് ഭവന മന്ത്രി. അഭയാര്‍ഥികളെ അയര്‍ലണ്ടില്‍ സ്ഥിരമായി പാര്‍പ്പിക്കുന്നതിനാണ് 35,000 വീടുകള്‍ വേണ്ടി വരികയെന്ന് മന്ത്രി ഡാരാ ഓ ബ്രീന്‍ പറഞ്ഞു.
രാജ്യത്തിന്റെ ഹൗസിംഗ് ഫോര്‍ ഓള്‍ സ്ട്രാറ്റജിക്ക് കീഴില്‍ പ്രതിവര്‍ഷം 33,000 വീടുകള്‍ നിര്‍മ്മിക്കുകയെന്ന നിലവിലെ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ക്കൊപ്പം ഇതു കൂടി ചേര്‍ക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇവിടെയെത്തിയ അഭയാര്‍ഥികള്‍ അനിശ്ചിതമായി ഇവിടെ താമസിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉക്രൈനിലെ നാശനഷ്ടങ്ങളൊന്നും അടുത്ത കാലത്തൊന്നും പരിഹരിക്കപ്പെടുമെന്ന് കരുതാനാവില്ല. അവിടെയുള്ള ചില നഗരങ്ങളിലെ നാശം നമ്മള്‍ കണ്ടതല്ലേയെന്ന് മന്ത്രി ചോദിച്ചു. 35000 വീടുകള്‍ പുതുതായി നിര്‍മ്മിക്കുന്നവയാകണമെന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണമൊക്കെ ഇതിലുള്‍പ്പെടും. അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ അവയെല്ലാം ആവശ്യമായി വരുമെന്നാണ് കരുതുന്നത്. ഓരോ വര്‍ഷവും ശരാശരി 5,800 വീടുകള്‍ കൂടി നിര്‍മ്മിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി വരെ 14,611 ഉക്രൈനിയന്‍ അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ എത്തിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ഏകദേശം 21,000 ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ എത്തുമെന്നും ഏപ്രില്‍ അവസാനത്തോടെ 30,000മായി ഉയരുമെന്നും സര്‍ക്കാര്‍ വക്താവ് സ്ഥിരീകരിച്ചു. പ്രതിദിനം ഏകദേശം 600 അഭയാര്‍ത്ഥികളാണ് അയര്‍ലണ്ടില്‍ എത്തുന്നത്.
ഡബ്ലിന്‍ എയര്‍പോര്‍ട്ട് സെന്ററില്‍ തിരക്കേറുന്ന പക്ഷം സിറ്റിവെസ്റ്റ് കണ്‍വെന്‍ഷന്‍ സെന്റര്‍ കൂടി ഉക്രൈനിയന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള പ്രോസസിംഗ് സെന്ററാക്കുമെന്ന് വക്താവ് അറിയിച്ചു.
പ്രധാന പ്രശ്നം പ്ലാനിംഗ് അനുമതിയെന്ന് പ്രധാനമന്ത്രി
അധിക ഭവന നിര്‍മ്മാണത്തിനുള്ള ഏറ്റവും വലിയ പോരായ്മ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ എടുക്കുന്ന കാലതാമസമാണെന്ന് പ്രധാനമന്ത്രി മീ ഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ആസൂത്രണ സംവിധാനമാകെ മാറേണ്ടതുണ്ട്. വിവിധ പ്രോജക്ടുകള്‍ക്ക് അനുമതി ലഭിക്കാന്‍ വളരെയധികം സമയമെടുക്കുന്നുവെന്നതാണ് പ്രശ്നം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x


Comments are closed.