ഭൂമി വാങ്ങി വില കൂട്ടിയെടുക്കാനുള്ള ഡെവലപ്പര്‍മാരുടെ പദ്ധതിയ്ക്ക് കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍ ,ഭവനവില 35 % വരെ വര്‍ദ്ധിക്കുമെന്ന് ബില്‍ഡര്‍മാര്‍
ഡബ്ലിന്‍ : പുതിയതായി ഡവലപ്പ് ചെയ്യുന്ന ഭവനമേഖലകളില്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന 30ശതമാനം ലാന്‍ഡ് വാല്യു ഷെയറിംഗ് (എല്‍ വി എസ്) ചാര്‍ജ് പ്രാബല്യത്തിലായാല്‍ ,ഭവനവില വീണ്ടും വര്‍ധിപ്പിക്കുമെന്ന് വിവിധ കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷനുകള്‍ ,പാര്‍ലമെന്ററി (ഓറീച്ച്റ്റാസ് കമ്മിറ്റി) സമിതിയ്ക്ക് മുന്നറിയിപ്പ് നല്‍കി.
പുതുതായി ഡവലപ്പ് ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥര്‍ ഭൂമിയുടെ മുന്‍ വില സംബന്ധിച്ച് സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യണം. അതില്‍ മുമ്പുണ്ടായിരുന്ന വിലയും റസിഡന്‍ഷ്യല്‍ സോണ്‍ ആക്കിയതിന് ശേഷമുള്ള മൂല്യവും വ്യക്തമാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.പിന്നീടാവും ഇതിന് 30% അധിക വില ചുമത്തുക.ഇതാണ് ഓരോ ഭവനവിലയിലും മുപ്പത്തഞ്ച് ശതമാനം വരെ വര്‍ദ്ധനവുണ്ടാക്കുമെന്ന് നിര്‍മ്മാണമേഖലയിലെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കാനുള്ള കാരണം.
യാഥാര്‍ഥ്യം :
അയര്‍ലണ്ടിന്റെ പ്രാന്തപ്രദേശങ്ങളിലടക്കം റസിഡന്‍ഷ്യല്‍ സോണില്‍ ഉള്‍പ്പെടുത്താത്ത സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയും,കൗണ്‌സിലുകളുടെ പദ്ധതി പ്രകാരം അത്തരം സ്ഥലങ്ങളെ പിന്നീട് റസിഡന്‍ഷ്യല്‍ സോണിലേയ്ക്ക് മാറ്റുകയും ചെയ്യുമ്പോള്‍ മുമ്പ് നാമമാത്ര വിലയ്ക്ക് സ്ഥലം വാങ്ങിയിട്ട ഡെവലപ്പര്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് മൂല്യം കൂട്ടുകയും ,അവ അന്തിമമായി നിര്‍മ്മിതാവിന്റെ ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നുമിരിക്കെയാണ് ,സര്‍ക്കാര്‍ ഇത്തരം സ്ഥലങ്ങള്‍ക്ക് ഇതിന് 30% അധിക വില ചുമത്തുവാനുള്ള പദ്ധതി കൂടി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്.ഇതിനായുള്ള ‘ലാന്‍ഡ് വാല്യു ഷെയറിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് സോണ്‍സ് നിയമ നിര്‍മ്മാണം’ അണിയറയിലാണ്.
നിലവിലുണ്ടായിരുന്ന വിലയും റസിഡന്‍ഷ്യല്‍ സോണാക്കിയതിന് ശേഷമുള്ള വിലയും തമ്മിലുള്ള അന്തരം കണക്കാക്കി അതിന്മേലായിരിക്കും 30% എല്‍ വി എസ് ചുമത്തുക..
എതിര്‍പ്പിന് കാരണം
റസിഡന്‍ഷ്യല്‍ സോണിലേയ്ക്ക് മാറ്റുമ്പോള്‍ വിപണി മൂല്യം കൂടുമെന്നതിനാല്‍ വ്യത്യാസത്തിന് 30% വരെ നിരക്ക് ഈടാക്കുവാനാണ് സര്‍ക്കാര്‍ പദ്ധതി.യഥാര്‍ത്ഥത്തില്‍ ആ തുക ഭൂമി വാങ്ങിച്ചുകൂട്ടിയവര്‍ക്ക് ലഭിക്കേണ്ടതായിരുന്നു.അവരുടെ പ്രതീക്ഷകള്‍ക്ക് മേലെയാണ് സര്‍ക്കാര്‍ 30 ശതമാനം നികുതി ,വിലവ്യത്യാസത്തിന് ഈടാക്കുമെന്ന നിയമം കൊണ്ടുവരുന്നത്. ഊഹകച്ചവടത്തിലൂടെ വില വര്‍ധിപ്പിക്കുന്നത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം
ഐറിഷ് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്റെ വാദം അനുസരിച്ച് കൂടുതലാളുകള്‍ ലാന്‍ഡില്‍ നിക്ഷേപിക്കുന്നത് തടയാനെ ഈ നിയമം കാരണമാവുകയുള്ളു എന്നാണ്.ഒരോ വീടിന്റെയും മൂല്യത്തില്‍ 8,000 യൂറോ മുതല്‍ 35,000 യൂറോ വരെ വര്‍ധിക്കാനും ഇത് കാരണമാവുമെന്ന് CIF വാദിക്കുന്നു.
നിയമ നിര്‍മ്മാണം നടത്തുന്നതിലൂടെ മുമ്പ് വാങ്ങിയ വിലയില്‍ നിന്നും ,ഒരു പരിധിയില്‍ കൂടുതല്‍ വില വര്‍ധിപ്പിച്ചു വാങ്ങാന്‍ ഡവലപ്പര്‍മാരെ തടയുകയാണ് പുതിയ നിയമ നിര്‍മ്മാണം വഴി ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ പക്ഷം പറയുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.