ഡബ്ലിന്‍ : ഭവനരഹിതരായി വര്‍ഷങ്ങളോളം തെരുവില്‍ അലഞ്ഞ്, ഒടുവില്‍ ആ തെരുവുകളില്‍ തന്നെ മരണപ്പെടുന്നരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.
ഈ വര്‍ഷം ഇതുവരെ തലസ്ഥാനത്ത് 39 ഭവനരഹിതരാണ് തെരുവില്‍ മരിച്ച് വീണത്. ഓഗസ്റ്റില്‍ മാത്രം 8 പേര്‍ മരിച്ചു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന കണക്കാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2018 ല്‍ 35 , 2019 ല്‍ 34 എന്ന തോതിലാണ് ഭവനരഹിതര്‍ തെരുവില്‍ മരണത്തിന് കീഴടങ്ങിയത്.
ഡബ്ലിന്‍ റീജിയണല്‍ ഹോംലെസ് എക്‌സിക്യൂട്ടീവിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നത്.
ഓരോ കേസിലെയും മരണകാരണം കൃത്യമായി അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ആന്റു പാര്‍ട്ടി പറഞ്ഞു.
ഈ ദാരുണ മരണങ്ങള്‍ക്ക് പിന്നില്‍ മയക്കുമരുന്നും ലഹരിയും വലിയൊരു ഘടകമായെന്ന് കരുതുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരുവില്‍ മരിച്ച് വീഴുന്ന ഭവനരഹിതരുടെ എണ്ണം കുത്തനെ ഉയരുന്നതില്‍ ഡിആര്‍എച്ച്ഇ യും എച്ച്എസ്ഇ യും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം കേസുകളെ കുറിച്ച് വിശദമായി പഠിച്ച്, ഭവനരഹിതര്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളിലെ വിടവുകള്‍ നികത്താന്‍ ഡിആര്‍എച്ച്ഇ യും എച്ച്എസ്ഇ യും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.