ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഭവനപ്രതിസന്ധി രൂക്ഷമാകുന്നു.ചരിത്രത്തിലാദ്യമായി 5,238 കുട്ടികള്‍ എമര്‍ജെന്‍സി അക്കൊമൊഡേഷന്‍ ഫെസിലിറ്റികളിലെത്തിയെന്ന വിവരമാണ് ഭവനവകുപ്പ് പുറത്തുവിട്ടത്.സെപ്തംബറില്‍ രാജ്യത്താകെ 16,614 പേര്‍ ഭവനരഹിതരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.2024 സെപ്തംബറില്‍ 14,760പേരാണ് ഹോംലെസ് സൗകര്യങ്ങളില്‍ താമസിച്ചിരുന്നത്. 12.5%വര്‍ദ്ധനവാണ് ഇപ്പോഴത്തേത്.കുട്ടികളുടെ എണ്ണം 14.8% വര്‍ദ്ധിച്ചു.
കഴിഞ്ഞ മാസത്തേക്കാള്‍ 261 പേര്‍ കൂടി ഭവനരഹിതരായെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.2,443 കുടുംബങ്ങള്‍ എമര്‍ജെന്‍സി അക്കൊമൊഡേഷന്‍ ഫെസിലിറ്റികളില്‍ താമസിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.ജൂലൈയിലാണ് എമര്‍ജെന്‍സി അക്കൊമൊഡേഷന്‍ ഫെസിലിറ്റികളില്‍ താമസിക്കുന്ന കുട്ടികളുടെ എണ്ണം 5,000 കവിഞ്ഞത്.
പ്രായപൂര്‍ത്തിയായവരില്‍ ഭൂരിപക്ഷവും (71%) ഡബ്ലിനിലാണ് താമസിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.ഇവരില്‍ 60% പുരുഷന്മാരും 40% സ്ത്രീകളുമാണ്.ഇവരില്‍ 50% ഐറിഷ് പൗരന്മാരാണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. 53% പേരും 25 നും 44 നും ഇടയില്‍ പ്രായമുള്ളവരാണ്.65 വയസ്സിനു മുകളില്‍ പ്രായമുള്ള 261 പേരും ഭവനരഹിതുടെ കൂട്ടത്തിലുണ്ട്.18നും 24നും ഇടയില്‍ പ്രായമുള്ള 1,974 പേരും ഭവനരഹിതരുടെ കൂട്ടത്തിലുണ്ട്.
പരിശോധിക്കുമെന്ന് പ്രധാനമന്ത്രി
ഭവനരഹിതരുടെ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിന് വളരെയധികം ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.എമര്‍ജന്‍സി സൗകര്യങ്ങളില്‍ കഴിയുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് മന്ത്രി ജെയിംസ് ബ്രൗണ്‍ ധനസഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
ഭവനരഹിതരുടെ പ്രശ്നങ്ങള്‍ മുന്‍കാലത്തെ അപേക്ഷിച്ച് വളരെ സങ്കീര്‍ണ്ണമാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.കുടുംബ പുനരേകീകരണത്തോടെ ഡയറക്ട് പ്രൊവിഷനില്‍ നിന്ന് മാറുന്ന ഭവനരഹിതരുടെ എണ്ണം കൂട്ടുന്നതായി സംശയിക്കുന്നുണ്ട്. ഇത് പരിശോധിക്കുമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.എമര്‍ജെന്‍സി സൗകര്യങ്ങളില്‍ നിന്നും ആളുകളെ മാറ്റുന്നതിന് ഭവനനിര്‍മ്മാണം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ്ണ ദുരന്തമെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ്
ഭവനരഹിതരുടെ എണ്ണം സമ്പൂര്‍ണ്ണ ദുരന്തമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് ഭവന വക്താവ് റോറി ഹിയേണ്‍ പറഞ്ഞു.സ്വകാര്യ മേഖലയില്‍ നിന്നുള്ള കുടിയൊഴിപ്പിക്കലുകളാണ് ഭവനരഹിതരുടെ വര്‍ധനവിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യ ആറ് മാസത്തിനുള്ളില്‍ 10,000 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്.വരും മാസങ്ങളിലായി 10,000 കുടിയൊഴിപ്പിക്കലുകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.കുടുംബങ്ങളെ കുടിയൊഴിപ്പിക്കലുകള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാണക്കേടെന്ന് ആക്ഷേപം
പുരോഗതിയില്‍ അഭിമാനിക്കുന്ന ഒരു രാജ്യത്ത്, വീടില്ലാതെ കുട്ടികള്‍ സുരക്ഷിതമല്ലാത്തതും അനുചിതവുമായ താമസ സൗകര്യങ്ങളില്‍ എത്തുന്നത് അപമാനകരമാണെന്ന് അയര്‍ലന്‍ഡിലെ സൈമണ്‍ കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബെര്‍ ഗ്രോഗന്‍ പറഞ്ഞു.ഈ കണക്കുകള്‍ നാണക്കേടാണ്.കുട്ടികളെ ഭവനരാഹിത്യത്തില്‍ നിന്ന് രക്ഷിക്കാന്‍ അടിയന്തര നടപടികളുണ്ടാകണമെന്ന് ഡബ്ലിന്‍ സൈമണ്‍ കമ്മ്യൂണിറ്റി സി ഇ ഒ കാതറിന്‍ കെന്നി പറഞ്ഞു.
ഭവനരഹിതര്‍ക്കായി ഹൗസിംഗ് സ്ട്രാറ്റെജി പ്രസിദ്ധീകരിക്കണമെന്ന് ഫോക്കസ് അയര്‍ലണ്ടിലെ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഡെന്നിഗന്‍ പറഞ്ഞു.കുട്ടികളുടെ ഭവനരാഹിത്യം അവസാനിപ്പിക്കുന്നതിനുള്ള ചാരിറ്റിയുടെ അഞ്ചിന പദ്ധതിക്ക് മുന്‍ഗണന നല്‍കണമെന്നും ഫോക്കസ് അയര്‍ലണ്ട് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഭവനരഹിതര്‍ 22000മെന്ന് സിന്‍ഫെയ്ന്‍
2030ഓടെ ഭവനരാഹിത്യം അവസാനിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ പുതിയ ഭവന പദ്ധതി മുന്‍ഗണന നല്‍കണമെന്ന് സിന്‍ ഫെയ്ന്‍ ഭവന വക്താവ് ഇയോണ്‍ ഒ ബ്രോയിന്‍ പറഞ്ഞു.രാജ്യത്ത് ഭവനരാഹിത്യം നേരിടുന്ന ആളുകളുടെ എണ്ണം 22,000മാണെന്ന് ബ്രോയിന്‍ പറഞ്ഞു.ഭവനരഹിതരുടെ പ്രതിസന്ധി ഉയര്‍ത്തുന്നതില്‍ ലേബര്‍ ടി ഡി അമര്‍ഷം വ്യക്തമാക്കി.എല്ലാ മാസാവസാനവും പുതിയ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതല്ലാതെ ഭവനരഹിതരുടെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ലേബര്‍ പാര്‍ട്ടി വക്താവ് കോണര്‍ ഷീഹാന്‍ വിമര്‍ശിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

