ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ റോജിന്‍ തോമസ് സംവിധാനം ചെയ്ത മലയാള സിനിമ “ഹോം” ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ്.
ഒരു വീടിനെയും അവിടെ ജീവിക്കുന്നവരെയും ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള എല്ലാതരം ചേരുവകളും സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്.
നടന്‍ ഇന്ദ്രന്‍സിന്റെ എക്കാലത്തെയും മികച്ച പെര്‍ഫോമന്‍സ് ചിത്രത്തില്‍ കാണാന്‍ കഴിയും. കുടുംബത്തോട് ഒരുപാട് സ്നേഹമുള്ള പിതാവിന്റെ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിക്കുന്നു.
നസ്ലണ്‍, മഞ്ചു പിള്ള, കൈനകരി തങ്കരാജ്, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, അജു വര്‍ഗ്ഗീസ്, മണിയന്‍ പിള്ളരാജു, ജോണി ആന്റണി, അനൂപ് മേനോന്‍, കെപിഎസി ലളിത എന്നിവരാണ് സിനിമയില്‍ അണിനിരന്ന മറ്റ് താരങ്ങള്‍.
ഫിലിപ്സ് ആന്റ് ദി മങ്കിപെന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ റോജിന്‍ തോമസിന്റെ മൂന്നാമത്തെ ചിത്രമാണ് ഹോം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.