head1
head3

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ആവശ്യം 12 ലക്ഷം ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളെ

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കെല്ലാമായി 12 ലക്ഷം ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളെ ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.നഴ്‌സുമാര്‍ ആരോഗ്യ സംവിധാനങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.പകുതിയിലധികം ഇ യു രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും നഴ്‌സിംഗ് കരിയറുകളില്‍ താല്‍പ്പര്യം കുറഞ്ഞുവരുന്നത് പ്രശ്നപരിഹാരത്തിന് തടസ്സമാണ്.2030 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 18 മില്യണ്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.അതിനാല്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

യൂറോസ്റ്റാറ്റിന്റെ 2020ലെ കണക്കനുസരിച്ച് നഴ്‌സിംഗ് ബിരുദധാരികള്‍ ഏറ്റവും കൂടുതലുള്ളത് നോര്‍വേയിലാണ്.100,000 പേര്‍ക്ക് 75 നഴ്‌സുമാര്‍ എന്നതാണ് ഈ കണക്ക്.ഡെന്‍മാര്‍ക്കിലും സ്വീഡനിലും യഥാക്രമം 100,000 പേര്‍ക്ക് 44.1 , 43.5 എന്നിങ്ങനെയും നഴ്‌സുമാരുണ്ട്. അതേസമയം ബള്‍ഗേറിയയില്‍ ഈ തോത് 6.9, റൊമാനിയയില്‍ 6.4 എന്നിങ്ങനെയാണ്.

ഏഴ് രാജ്യങ്ങളില്‍ പ്രൊഫഷണലുകളുടെ ആവശ്യം വളരെയേറെ

സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ജര്‍മ്മനി, അയര്‍ലണ്ട് , ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ ഏഴ് ഇ യു രാജ്യങ്ങള്‍ക്ക് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ ആവശ്യം വളരെ കൂടുതലാണെന്ന് യൂറെസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

യൂറെസ് രാജ്യങ്ങളില്‍ അയര്‍ലന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവ വിദേശ ഡോക്ടര്‍മാരെയും അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവ വിദേശ നഴ്‌സുമാരെയും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.സ്പെഷ്യലിസ്റ്റ് മെഡിക്കല്‍സ്, ജനറല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, മിഡൈ്വഫുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഫാര്‍മസിസ്റ്റുകള്‍, ദന്തഡോക്ടര്‍മാര്‍, ഓഡിയോളജിസ്റ്റുകള്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ ആരോഗ്യ സംരക്ഷണ വിദഗ്ധരെ ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

യൂറോപ്യന്‍ കമ്മീഷന്‍ 1.3 മില്യണ്‍ യൂറോ നീക്കിവെച്ചു

ഷെങ്കന്‍ മേഖലയിലെ ഗുരുതരമായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് നഴ്‌സിംഗ് പ്രൊഫഷണലുകളെ നിലനിര്‍ത്തുന്നതും ആകര്‍ഷിക്കേണ്ടതും അത്യാവശ്യമാണ്. ഈയാവശ്യത്തിനായി യൂറോപ്യന്‍ കമ്മീഷന്‍ 1.3 മില്യണ്‍ യൂറോ നീക്കിവെച്ചുവെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഈ നടപടികള്‍ക്ക് പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ തുടക്കമിട്ടു.36 മാസത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാക്കും. ഈ രംഗത്ത് വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നഴ്‌സുമാര്‍ക്കുള്ള മെന്ററിംഗ് പ്രോഗ്രാമുകള്‍, ആഘാത വിലയിരുത്തലുകള്‍, ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ എന്നിവയും ഈ സംരംഭത്തിന്റെ ഭാഗമാണ്.യുവ പ്രതിഭകളെ ആകര്‍ഷിക്കാനും പ്രൊഫഷണലുകളെ നിലനിര്‍ത്താനും ഈ നടപടികള്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.