head1
head3

ഓടുന്ന കാറിന്റെ ടയര്‍ മാറ്റി ഗിന്നസ് റെക്കോഡിട്ട് ഇറ്റാലിയന്‍ സംഘം

റോം: ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ അതിവേഗത്തില്‍ മാറ്റി ഗിന്നസ് റെക്കോഡ് തിരുത്തിക്കുറിച്ച് രണ്ടംഗ ഇറ്റാലിയന്‍ സംഘം. Manuel Zoldan, Gianluca Folco എന്നിവരാണ് കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ 1 മിനിറ്റ് 17 സെക്കന്റിനുള്ളില്‍ മാറ്റി റെക്കോഡിട്ടത്. മുന്‍പത്തെ റെക്കോഡായ 1.30 മിനിറ്റ് എന്ന സമയം ഇവര്‍ പഴങ്കഥയാക്കി. Lo Show dei Record എന്ന പരിപാടിയിലായിരുന്നു ഇരുവരുടെയും റെക്കോഡ് നേട്ടം.

ഇവര‍ുടെ റെക്കോഡ് പ്രകടനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. Manuel Zoldan ഓടിച്ച കാര്‍ പെട്ടെന്ന് രണ്ട് ടയറുകളിലേക്ക് മാറുകയും, ഉടന്‍ തന്നെ Gianluca Folco വാഹനത്തിന്റെ വിന്‍ഡോയിലൂടെ പുറത്തേക്ക് വന്ന്, ദ്രുതഗതിയില്‍ ടയര്‍ മാറ്റുന്നതുമായിരുന്നു വീഡിയോയില്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.