head3
head1

അയര്‍ലണ്ടിലും ഇനിയെല്ലാം ഡിജിറ്റലാവും, പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ജനജീവിതം സമ്പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു. 2030 ഓടെ രാജ്യത്തിന്റെ എല്ലാ പ്രധാന പബ്ലിക് സര്‍വ്വീസുകളും ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന രൂപരേഖയാണ് തയ്യാറാക്കിത്. പബ്ലിക് സര്‍വീസസ് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഫണ്ട് ഉപയോഗിച്ചായിരിക്കും അയര്‍ലണ്ടിന്റെ ഡിജിറ്റല്‍ വാലറ്റ് പ്രാവര്‍ത്തികമാക്കുക.

പബ്ലിക് എക്സ് പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേമ്പേഴ്‌സ് കൊണ്ടുവന്ന രാജ്യത്തിന്റെ ഡിജിറ്റല്‍ പബ്ലിക് സര്‍വീസസ് പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് ജിജിറ്റല്‍ വാലറ്റിന് വഴിയൊരുങ്ങിയത്.

സ്‌കൂള്‍ ആരംഭിക്കുന്നതും ഡ്രൈവിംഗ് പഠിക്കുന്നതും ബിസിനസ്സ് ആരംഭിക്കുന്നതും മാതാപിതാക്കളാകുന്നതും വിരമിക്കുന്നതും തുടങ്ങി ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളെയെല്ലാം പൗരന്മാര്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നത് ഡിജിറ്റല്‍ വാലറ്റ് ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യാനും ഡിജിറ്റല്‍ ട്രാന്‍സിഷനെ പിന്തുണയ്ക്കുന്നതിനായി ഭേദഗതി ചെയ്യാനും പുതിയ നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും എല്ലാ വകുപ്പുകളോടും സര്‍ക്കാര്‍ വക്താവ് ആവശ്യപ്പെട്ടു.ലൈഫ് ഇവന്റുകളുടെ ഡിജിറ്റലൈസേഷനും ഡിജിറ്റല്‍ വാലറ്റിന്റെ വികസനവുമാണ് പദ്ധതിയുടെ പ്രധാന വശമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.ഇന്റഗ്രേറ്റഡ് സര്‍വ്വീസ് ഡെലിവറിയിലൂടെ ഭരണപരമായ ഭാരം കുറയ്ക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.