ഡബ്ലിന്‍ : രാജ്യത്ത് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ അന്തിമഘട്ടത്തിലേയ്ക്ക്. സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നാണ് സാമൂഹിക സുരക്ഷാ മന്ത്രി ഹീതര്‍ ഹംഫ്രീസ് നല്‍കുന്ന സൂചന. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കാബിനറ്റ് സബ്കമ്മിറ്റിയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കമ്മീഷന്‍ ശുപാര്‍ശകളിന്മേലുള്ള സര്‍ക്കാര്‍ തീരുമാനം ഏപ്രിലില്‍ തന്നെയുണ്ടാകുമെന്ന് ഹംഫ്രീസ് പറഞ്ഞു. പെന്‍ഷന്‍ പ്രായം സംബന്ധിച്ച് സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
2031ഓടെ പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തണമെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പെന്‍ഷന്‍ കമ്മീഷന്റെ ശുപാര്‍ശ. ഇതനുസരിച്ച് 2028 മുതല്‍ 2039 ആകുമ്പോഴേക്കും പെന്‍ഷന്‍ പ്രായം 68 ആയി ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തുമെന്ന് ഫിന ഫാള്‍ വാഗ്ദാനം ചെയ്തതോടെ ഇതൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരുന്നു. ഫിനഗേല്‍ അതിനെ പിന്തുണച്ചപ്പോള്‍ പെന്‍ഷന്‍ പ്രായം 65 ആയി നിലനിര്‍ത്തണമെന്നായിരുന്നു സിന്‍ ഫെയ്ന്‍ നിലപാട്.
അതേസമയം, പെന്‍ഷന്‍ പ്രായം 66 വയസ്സില്‍ നിലനിര്‍ത്തണമെന്നും തൊഴിലുടമകളുടെ പി ആര്‍ എസ് ഐ സംഭാവനയുടെ തോത് വര്‍ധിപ്പിക്കണമെന്നുമാണ് സാമൂഹിക സുരക്ഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.